കണ്ണൂർ: മൻസൂർ വധക്കേസിലെ പ്രതി രതീഷിെൻറ ആത്മഹത്യയിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അമ്മ കൂലോത്ത് പത്മിനി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. വർക്ക് ഷോപ് ജോലിക്കാരനായ രതീഷിനെ അന്യായമായാണ് പ്രതിചേർത്തത്.
ഇതേ തുടർന്നുള്ള മാനസിക വിഷമത്തിൽ മകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. മൻസൂർ വധത്തിൽ പ്രതിചേർക്കപ്പെട്ടതിൽ ഏറെ പ്രയാസത്തിലായിരുന്നു.
അന്യായമായി രതീഷിനെ പ്രതിയാക്കിയാൽ മാനസിക സംഘർഷത്തിലകപ്പെട്ട് ആത്മഹത്യ ചെയ്യുമെന്ന് അറിയുന്ന പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളും ഗൂഢാലോചന നടത്തിയാണ് പ്രതിചേർത്തതെന്നും ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.