representational image

റേഷന്​ ആധാർ ലിങ്ക് ചെയ്യൽ; അയയാതെ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ​കാ​ർ​ഡ് ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്യാ​ത്ത​വ​ർ​ക്ക് റേ​ഷ​ൻ ന​ൽ​കേ​ണ്ടെന്ന തി ​രു​മാ​ന​ത്തി​ൽ​ ഉറച്ച്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ. സെ​പ്​​റ്റം​ബ​ർ 30നകം ആ​ധാ​ർ ലി​ങ്ക് ചെ​യ്യണ​മെ​ന്നും അ​ല്ലാ ​ത്ത​വ​ർ​ക്ക്​ ന​വം​ബ​ർ മു​ത​ൽ ഭ​ക്ഷ്യ​ധാ​ന്യം ന​ൽ​കേ​ണ്ടെന്നു​മാ​ണ് ഭ​ക്ഷ്യ​സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ൽ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റ് ദി​വ​സ​ത്തി​നകം താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കേ​ര​ളം. റേ​ഷ​ൻ​കാ​ർ​ഡി​ൽ ആ​ധാ​ർ ന​മ്പ​ർ ചേ​ർ​ക്കാ​ത്ത​വ​ർ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​ം.

’ഒ​രു രാ​ജ്യം, ഒ​രു റേ​ഷ​ൻ​കാ​ർ​ഡ് പ​ദ്ധ​തി’ ന​ട​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് റേ​ഷ​ൻ വി​ത​ര​ണ​ത്തിന്​ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് എ​വി​ടെ​നി​ന്നും ഒ​റ്റ റേ​ഷ​ൻ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് സ​ബ്സി​ഡി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ കാ​ർ​ഡു​ട​മ​ക്ക് വാ​ങ്ങാ​മെ​ന്ന​താ​ണ് പ​ദ്ധ​തി. പ​ദ്ധ​തി ന​ട​പ്പാ​യാ​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റ്റേ​ണ്ടി​വ​രു​ന്ന​വ​ർ​ക്ക് റേ​ഷ​ൻ ല​ഭി​ക്കു​മെ​ന്നും മു​ൻ​ഗ​ണ​ന​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട അ​ന​ർ​ഹ​രെ​യും ഇ​തു​വ​ഴി ക​ണ്ടെ​ത്താ​നും അ​വ​രി​ൽ​നി​ന്ന്​ പി​ഴ​യീ​ടാ​ക്കാ​നും സാ​ധി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര നി​ല​പാ​ട്. റേ​ഷ​ന​ട​ക്കം സ​ർ​ക്കാ​റി‍​െൻറ സാ​മൂ​ഹി​ക​ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​യി​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രാ​ല​യം ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ 90 ശ​ത​മാ​നം കാ​ർ​ഡു​ട​മ​ക​ളും ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്ത​താ​യി ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. കാ​ർ​ഡു​ട​മ​ക​ൾ​ക്ക് civilsupplieskerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്തും ഓ​ൺ​ലൈ​നാ​യി ആ​ധാ​ർ ന​മ്പ​ർ ചേ​ർ​ക്കാം. നി​ല​വി​ൽ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രം​ഗ​ത്തി​െൻറ​യെ​ങ്കി​ലും ആ​ധാ​ർ ചേ​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലേ ഈ ​സൗ​ക​ര്യം ല​ഭി​ക്കൂ.


Tags:    
News Summary - ration aadhar link

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.