തിരുവനന്തപുരം: ഈ മാസം 20 മുതൽ മഞ്ഞ, പിങ്ക് കാർഡുകാർക്ക് ആളൊന്നിന് അഞ്ച് കിലോ അരിയും കാർഡിന് ഒരുകിലോ പയറും സൗജന്യമായി ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. കേന ്ദ്രസർക്കാർ അധികമായി നൽകുന്ന ഈ വിഹിതം േമയ്, ജൂൺ മാസങ്ങളിലും റേഷൻകടകൾ വഴി ലഭി ക്കും. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന വിഹിതത്തിന് പുറമെയാണ് അന്ത്യോദയ, മുൻഗണന വിഭാഗങ്ങൾക്ക് ആളൊന്നിന് അഞ്ച് കിലോ അരി ലഭിക്കുക.
അതേസമയം നീല, വെള്ളകാർഡുകാർക്ക് കേന്ദ്രവിഹിതം ഉണ്ടാകില്ല.
അവർക്ക് ഈ മാസം 30വരെയും സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന 15 കിലോ അരി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ആകെ 87.28 ലക്ഷം കാർഡുകളിൽ 55.44 ലക്ഷം കുടുംബങ്ങൾ ഇതുവരെ സൗജന്യ റേഷൻ കൈപ്പറ്റിയിട്ടുണ്ട്.
സാമൂഹിക അടുക്കളകൾക്കുവേണ്ടി 91 മെട്രിക് ടൺ അരി വിതരണം ചെയ്തു.
ശനിയാഴ്ച 12.56 ലക്ഷം കാർഡുടമകളാണ് സാധനങ്ങൾ കൈപ്പറ്റിയത്. നിലവിലെ സാഹചര്യത്തിൽ ഞായറാഴ്ചയും റേഷൻകടകൾ വഴി ഭക്ഷ്യധാന്യവിതരണമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഒരാൾക്ക് പരമാവധി അഞ്ച് കിലോ അരിയോ അതല്ലെങ്കിൽ നാല് കിലോ ആട്ടയോ കലക്ടർമാരുടെ നിർേദശപ്രകാരം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യകിറ്റ് വിതരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.