തിരുവനന്തപുരം: റേഷൻ മുൻഗണനപ്പട്ടികയിൽ തെറ്റായ വിവരങ്ങൾ നൽകി കടന്നുകൂടിയ 10 ലക്ഷത്തോളം പേരെ സംസ്ഥാന സർക്കാർ പുറത്താക്കുന്നു. മോട്ടോർ വാഹനവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. രണ്ടു മാസത്തിനിെട നടത്തിയ പരിശോധനയിൽ മുൻഗണനപ്പട്ടികയിൽ ഉൾപ്പെട്ട 2,51,476 റേഷൻകാർഡുകളാണ് അനർഹമെന്ന് കണ്ടെത്തിയത്. മോട്ടോർ വാഹനവകുപ്പിെൻറ സഹായത്തോടെ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ മുൻഗണനപ്പട്ടികയിൽപെട്ട 41,312 റേഷൻകാർഡുടമകൾ സ്വന്തമായി നാലുചക്രവാഹനമുള്ളവരാണെന്നും അതിനാൽ അനർഹരാണെന്നും കണ്ടെത്തി.
ഉപജീവനത്തിനായി ഓട്ടോ, ടാക്സി ഉപയോഗിക്കുന്നവരെ ഒഴിവാക്കിക്കൊണ്ടുള്ള കണക്കാണിത്. സ്വന്തമായി നാലുചക്ര വാഹനമുണ്ടെന്ന വിവരം മറച്ചുവെച്ച് സൗജന്യ റേഷൻ വാങ്ങുന്നവരിൽ മലപ്പുറം ജില്ലക്കാരാണ് ഒന്നാം സ്ഥാനത്ത്. ഇത്തരം 5700 കാർഡുടമകൾ ജില്ലയിലുണ്ട്. ഇവരിൽ 5149 കാർഡുകാർ (നീല കാർഡ് )ആളൊന്നിന് നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി കൈപ്പറ്റുന്നവരാണ്. പരമദരിദ്രർ ഉൾപ്പെടുന്ന അന്ത്യോദയ അന്നയോജന (എ.എ.വൈ) വിഭാഗത്തിൽ (മഞ്ഞ കാർഡ് ) 551 അനർഹർ 32 കിലോ ഭക്ഷ്യധാന്യം സൗജന്യമായി വാങ്ങുന്നു.
നാലുചക്ര വാഹനമുണ്ടെന്ന വിവരം മറച്ചുവെച്ച് സൗജന്യ റേഷൻ വാങ്ങുന്നവരിൽ തൃശൂരാണ് രണ്ടാം സ്ഥാനത്ത്-5501 കാർഡ്. ഏറ്റവും കുറവ് വയനാട്- 907. മുൻഗണനപ്പട്ടികയിൽ 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവരെ കണ്ടെത്താനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിെൻറ നടപടികളും അന്തിമഘട്ടത്തിലാണ്. ഇതിനോടകം 10 ജില്ലകളുടെ കണക്കുകൾ സർക്കാറിന് ലഭിച്ചു. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വീടുള്ള 54,318 കാർഡുടമകൾ മലപ്പുറത്തുണ്ട്. ഇതിലും രണ്ടാംസ്ഥാനത്ത് തൃശൂരും (21,406) മൂന്നാം സ്ഥാനത്ത് പാലക്കാടുമാണ്(15,415). ഏറ്റവും കുറവ് വയനാട് -281.
ശമ്പളം ലഭിക്കണമെങ്കിൽ റേഷൻകാർഡ് ഹാജരാക്കണമെന്ന സർക്കാർ ഉത്തരവിനെ തുടർന്ന് 91,169 സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ കാർഡ് മുൻഗണനപ്പട്ടികയിൽനിന്ന് ഇതിനോടകം മാറ്റിയിട്ടുണ്ട്. ഇതുംകൂടി പരിഗണിക്കുമ്പോൾ കാർഡ് ഒന്നിൽ നാലുപേരെന്ന കണക്കിൽ 10 ലക്ഷത്തോളം പേർ മുൻഗണനപ്പട്ടികയിൽനിന്ന് പുറത്തുപോകുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. അനർഹരെന്ന് കണ്ടെത്തിയവരുടെ വീടുകളിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തും. അതിനുശേഷമാകും പുറത്താക്കൽ നടപടി. സംസ്ഥാനത്ത് കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം സൗജന്യറേഷന് അർഹതയുള്ളവർ 1,54,80,042 പേരാണ്. സൗജന്യ റേഷന്‍ അർഹരായ അഞ്ചരലക്ഷത്തോളം പേർ ഇപ്പോഴും പട്ടികക്ക് പുറത്താണ്. അനർഹർ പുറത്തുപോകുന്ന മുറക്ക് ഇവരെ ഉൾപ്പെടുത്താനാണ് സർക്കാറിെൻറ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.