കോട്ടയം: കാർഡ് ഉടമകൾക്ക് ഇഷ്ടമുള്ള റേഷൻകടയിൽനിന്ന് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം പ്രയോജനപ്പെടുത്തി കടമാറിയത് 28,230 പേർ. ഇ-പോസ് യന്ത്രങ്ങൾ നിലവിൽവന്നതോടെയാണ് പോർട്ട് സംവിധാനത്തിലൂടെ സ്വന്തം റേഷൻകട മാറാൻ സംസ്ഥാനത്ത് സൗകര്യം ഒരുങ്ങിയത്. ഏപ്രിലിൽ 24,242 പേരാണ് മറ്റ് കടകളിൽനിന്ന് റേഷൻ വാങ്ങിയത്. മാർച്ചിൽ 5543 പേരും സ്വന്തം കടകളെ കൈവിട്ടു. ദൂരസ്ഥലങ്ങളിൽ താമസിക്കുന്നവരും നിലവിലെ കടയുടെ സേവനത്തിൽ അതൃപ്തിയുള്ളവരുമാണ് കാർഡ് പോർട്ട് ചെയ്യുന്നത്.
അതേസമയം, ഇൗ സൗകര്യത്തെക്കുറിച്ച് ഭക്ഷ്യവകുപ്പ് മൗനം പാലിക്കുകയാണ്. ഇതുകാരണം ഭൂരിഭാഗം ഉപഭോക്താക്കളും ഇൗ സംവിധാനം അറിഞ്ഞിട്ടില്ല. റേഷൻ വ്യാപാരി സംഘടനകളുടെ എതിർപ്പാണ് ഭക്ഷ്യവകുപ്പിെൻറ മൗനത്തിന് പിന്നിലെന്നാണ് വിവരം. യന്ത്രങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി സംഘടനകളുമായി നടത്തിയ ചർച്ചയിൽ കട മാറ്റം അംഗീകരിക്കാനാവിെല്ലന്ന നിലപാടിലായിരുന്നു ഇവർ. ഇതാണ് ഇപ്പോഴത്തെ മെല്ലപ്പോക്കിന് കാരണമെന്നാണ് സൂചന.
അടുത്തഘട്ടത്തിൽ രാജ്യത്ത് എവിടെനിന്നും റേഷൻ വാങ്ങാൻ കഴിയും. പോർട്ട് സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. .സംസ്ഥാനത്തെ 14,435 റേഷൻ കടകളിൽ 10,364 എണ്ണത്തിലാണ് ഇ-പോസ് യന്ത്രങ്ങൾ സ്ഥാപിച്ചത്. ഇതിൽ 9,643 കടകളിലാണ് പ്രവർത്തനസജ്ജമാക്കിയത്. യന്ത്രങ്ങൾ സ്ഥാപിച്ച കടകളിലെ വിതരണ കണക്ക് സിവിൽ സപ്ലൈസ് ആസ്ഥാനത്ത് ലഭിക്കും. നിരീക്ഷിക്കാനും കഴിയും. ശനിയാഴ്ച വരെ യന്ത്രങ്ങളിൽ കൈപതിച്ച് 43,84,966 പേരാണ് റേഷൻ വാങ്ങിയത്. ബുദ്ധിമുട്ടുകളില്ലാതെ കാർഡ് പോർട്ട് ചെയ്യാം. ഉപഭോക്താവിന് താൽപര്യമുള്ള കടയിൽ കാർഡ് ഹാജരാക്കി പോർട്ട് ചെയ്യാം. കടയിലെ യന്ത്രത്തിൽ റേഷൻ കാർഡ് നമ്പർ നൽകിയാൽ വിവരങ്ങൾ ലഭിക്കും. ഇതനുസരിച്ച് ഭക്ഷ്യവസ്തുക്കൾ ലഭിക്കും.
മറ്റ് നടപടി ക്രമങ്ങളില്ല. ഇതുകണക്കിലെടുത്ത് ഒാരോമാസത്തേക്കും ആവശ്യമുള്ളതിെൻറ ഒന്നരയിരട്ടി ഭക്ഷ്യധാന്യങ്ങളാണ് ഒാരോ കടയിലും സ്റ്റോക്ക് അനുവദിക്കുന്നത്. അതേസമയം, ഇ-പോസ് യന്ത്രങ്ങൾ സ്ഥാപിച്ച കടകളിൽനിന്ന് നിശ്ചിത വിഹിതം നൽകുന്നില്ലെന്ന ആക്ഷേപമുണ്ട്. ഒാരോ മാസത്തെയും ഭക്ഷ്യവിഹിതത്തിെൻറ വിവരം എസ്.എം.എസ് വഴി കാർഡുടമകളെ അറിയിക്കുന്നുെണ്ടങ്കിലും സംഘടിതമായി റേഷൻ ഉടമകൾ വിഹിതം കുറച്ച് നൽകുന്നതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.