തൃശൂർ: രണ്ടാഴ്ചക്കകം റേഷന്‍കാർഡ് ലഭ്യമാക്കാവുന്ന ഓണ്‍ലൈൻ സംവിധാനം അട്ടിമറിച്ച് പൊതുവിതരണ വകുപ്പ് ജനത്തെ കുഴക്കുന്നു. നാലുവർഷത്തിനപ്പുറം നിർത്തിവെച്ച പുതിയ റേഷൻകാർഡ് അപേക്ഷ സ്വീകരിക്കൽ തിങ്കളാഴ്ച തുടങ്ങവേ ലക്ഷക്കണക്കിന് ജനത്തെ നട്ടംതിരിക്കുകയാണ്. കോടികളുടെ ബാധ്യതക്കപ്പുറം കാർഡ് ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ട കടലാസ് പ്രവർത്തനമാണ് െഎ.ടിയുഗത്തിലും വകുപ്പിന് ശരണം. 2015ൽ അപേക്ഷ സ്വീകരിച്ച് കഴിഞ്ഞ ജൂണിൽ വിതരണം ചെയ്ത റേഷൻകാർഡിെൻറ തെറ്റുതിരുത്തലും പുതിയ അപേക്ഷ ക്ഷണിക്കലും അടക്കം വൈകാൻ കാരണവും ഇതുതന്നെ.
റേഷൻകാർഡ് മാനേജ്മെൻറ് സിസ്റ്റം (ആർ.സി.എം.എസ്) എന്നപേരിൽ ഒാൺൈലൻവത്കരണ സംവിധാനം വർഷങ്ങൾക്ക് മുമ്പ് തയാറാക്കിയെങ്കിലും നടപ്പാക്കിയിട്ടില്ല. മുഖ്യമന്ത്രി ഇടപെെട്ടങ്കിലും അനക്കമുണ്ടായിട്ടില്ല. താലൂക്ക് സപ്ലൈ ഒാഫിസുകളിൽ ഒാൺലൈൻ വിങ് ഒരുക്കിയെങ്കിലും തുടർനടപടി ഉണ്ടായില്ല. ആർ.സി.എം.എസ് പരിശീലനവും ഇഴയുകയാണ്. ജീവനക്കാർക്ക് കൃത്യ പരിശീലനം നൽകി വകുപ്പിെൻറ തന്നെ കീഴിൽ പ്രത്യേക സംഘത്തെ രൂപവത്കരിച്ചാൽ കാര്യങ്ങൾക്ക് ഗതിവേഗവുമുണ്ടാവും. ഇൗ സംഘത്തെ ഉപയോഗിച്ച് കാർഡ് വിതരണവും നടത്താനാവും. കൂടാതെ ഇതിലൂടെ വകുപ്പ് പ്രവർത്തനം സുതാര്യമാക്കാനുമാവും.
പുതിയ കാര്‍ഡിനുള്ള അപേക്ഷ, പേരു കൂട്ടിച്ചേര്‍ക്കല്‍, പേരുവെട്ടല്‍, ഫോട്ടോ ചേര്‍ക്കല്‍, സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും ഓണ്‍ലൈനായി ചെയ്യാനാകും. അപേക്ഷ പരിശോധനയും തുടര്‍നടപടികളും ഓണ്‍ലൈനായി തന്നെ ജീവനക്കാർക്ക് പൂര്‍ത്തിയാക്കാം. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്താല്‍ പരിശോധനക്കു ശേഷം രണ്ടുദിവസത്തിനകം കാര്‍ഡ് നൽകാനാവും. വിവിധ ആവശ്യങ്ങൾക്ക് ജനം കൂടുതൽ എത്തുന്ന വില്ലേജ്, പഞ്ചായത്ത് ഒാഫിസുകളിൽ അടക്കം ഒാൺലൈൻ വത്കരണം പൂർത്തിയായിട്ടും പൊതുവിതരണ വകുപ്പിന് ഇതുവരെ നേരം വെളുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.