തിരുവനന്തപുരം: പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാനും തിരുത്താനും മറ്റിടങ്ങളിലേക്ക് മാറ്റാനും സറണ്ടർ ചെയ്യാനും ഭക്ഷ്യ- പൊതുവിതരണ വകുപ്പിെൻറ വെബ്സൈറ്റിൽ സാങ്കേതിക സംവിധാനം ജൂലൈ 16ന് ആരംഭിക്കും.
ഇൻറർനെറ്റ് സൗകര്യമുള്ളവർക്ക് അതിലൂടെയും അല്ലാത്തവർക്ക് അക്ഷയകേന്ദ്രങ്ങൾ പോലുള്ള സ്ഥാപനങ്ങളിലൂടെയും ഈ സൗകര്യം ലഭ്യമാകും. ഇൻറർനെറ്റ് സൗകര്യമുള്ളവർക്ക് സൗജന്യമായി അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങൾവഴി അപേക്ഷിക്കുന്നവർ നിശ്ചിത ഫീസ് നൽകണം. റേഷൻകാർഡ് സംബന്ധിച്ച അപേക്ഷ വെബ്സൈറ്റിൽനിന്ന് സൗജന്യമായി പ്രിൻറ് എടുത്ത് താലൂക്ക് സപ്ലൈ ഓഫിസിൽ നൽകാനുള്ള സൗകര്യം ജൂൺ 25 മുതൽ ലഭ്യമാണ്. ഈ സേവനം സൗജന്യമാണ്.റേഷൻ കാർഡിന് അപേക്ഷിക്കുന്നതിന് മുമ്പുണ്ടായിരുന്ന ഫീസും നിർത്തലാക്കിയിട്ടുണ്ട്. ഓൺലൈൻ സംവിധാനം അട്ടിമറിച്ചെന്നുള്ള ആരോപണം വസ്തുതാവിരുദ്ധമാണെന്ന് അധികൃതർ പറഞ്ഞു.
മറ്റ് താലൂക്കുകളിൽനിന്ന് നീക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും അതത് ഒാഫിസുകളിൽ നേരിട്ട് ഹാജരാകേണ്ട സാഹചര്യം ഓൺലൈൻ സംവിധാനം വരുന്നതോടെ ഇല്ലാതാകും. കൂടാതെ ഉപഭോക്താക്കൾക്ക് അവരവരുടെ റേഷൻകാർഡ് സ്വന്തമായി പ്രിൻറ് എടുക്കാനും ഈ സംവിധാനത്തിൽ സാധിക്കും. ഇപ്രകാരം ലഭിക്കുന്ന ഇലക്േട്രാണിക് റേഷൻ കാർഡ് ഉപയോഗിച്ച് റേഷൻ വാങ്ങാം.
ആധാർ നമ്പരും തദ്ദേശസ്ഥാപനങ്ങൾ നൽകിയ താമസസർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ ഓൺലൈനായി റേഷൻ കാർഡ് ലഭിക്കും. അപേക്ഷിച്ചാൽ രണ്ട് ദിവസത്തിനകം റേഷൻ കാർഡ് ലഭിക്കുന്ന സാങ്കേതികസംവിധാനമാണ് നാഷനൽ ഇൻഫർമാറ്റിക് സെൻറർ (എൻ. െഎ.സി) കേരള ഘടകം തയാറാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.