ഭക്ഷ്യ സുരക്ഷാ നിയമം: നവംബര്‍ ഒന്ന് മുതൽ അരി വിതരണമെന്ന് ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നവംബര്‍ ഒന്ന് മുതൽ അരി വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി പി. തിലോത്തമൻ. അർഹതാ ലിസ്റ്റിൽ ഉൾപ്പെടാനുള്ളവരുടെ അപേക്ഷ ഒക്ടോബർ 20 വരെ സ്വീകരിക്കും. അതിൻമേലുള്ള പരാതികൾ ഒക്ടോബർ 30 വരെയും അർഹതയുള്ളവരുടെ അന്തിമ പട്ടിക 2017 ജനുവരി ഒന്നിന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഒന്നിന് പുതിയ റേഷന്‍ കാര്‍ഡ് വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര നിബന്ധനകൾ അരി വിതരണത്തിൽ തടസമായെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ വിതരണം താറുമാറാവുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags:    
News Summary - RATION CARD P THILOTHAMAN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.