റേഷന്‍ പ്രതിസന്ധി നീങ്ങിയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധി നീങ്ങിയെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍. റേഷന്‍ പ്രതിസന്ധി പരിഹരിച്ചതായി ഭക്ഷ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. ഈ മാസത്തെ ഗ്രാന്‍റ് വിതരണം ആരംഭിച്ചു കഴിഞ്ഞു. ഡിസംബറിലെ ഗ്രാന്‍റ് ഈ മാസം 14ന് അകം വിതരണം ചെയ്യും. എഫ്.സി.ഐ. തൊഴിലാളികളുടെ സമരമാണ് റേഷന്‍ വിതരണം താറുമാറാകാന്‍ കാരണം. സംസ്ഥാനത്ത് രണ്ട് ലക്ഷം മെട്രിക് ടണ്‍ അരിയുടെ കുറവുണ്ടെന്നും മന്ത്രി തിലോത്തമൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഭക്ഷ്യഭദ്രതാനിയമം അനുസരിച്ചുള്ള നവംബര്‍ മാസത്തെ മുഴുവന്‍ റേഷനും കാര്‍ഡുടമകള്‍ക്ക് കിട്ടിയിരുന്നില്ല. ഇത് മറികടക്കാനാണ് നവംബറിലെയും ഡിസംബറിലെയും റേഷന്‍ ഒന്നിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുന്‍ഗണനാ വിഭാഗത്തിലെ ഒരംഗത്തിന് നാലു കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഒരു മാസം നല്‍കേണ്ടത്. നവംബര്‍ മാസത്തെ ഗോതമ്പ് നല്‍കിയെങ്കിലും അരി മുഴുവനായും നല്‍കാനായിട്ടില്ല. രണ്ടു കിലോയും 100 ഗ്രാമും വീതം നല്‍കാനുള്ള അരി മാത്രമേ റേഷന്‍കടകള്‍ക്ക് ലഭ്യമായിരുന്നുള്ളു.

മുന്‍ഗണനയില്ലാത്ത സബ്സിഡിക്കാര്‍ക്ക് സംസ്ഥാനം ആളൊന്നിന് രണ്ടുരൂപക്ക് രണ്ടു കിലോ അരി നല്‍കേണ്ടതാണ്. എന്നാല്‍, നവംബറില്‍ 800 ഗ്രാം മാത്രമേയുള്ളൂ. മുന്‍ഗണനയില്ലാത്തവര്‍ക്ക് രണ്ടു കിലോ ഭക്ഷ്യധാന്യം 8.90 രൂപ നിരക്കില്‍ നല്‍കണം. എന്നാല്‍, നവംബറില്‍ ഒരു കിലോ വീതം നല്‍കാനായുള്ളൂവെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

 

Tags:    
News Summary - ration crysis over food minister p thilothaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.