ചങ്ങനാശ്ശേരി: റേഷൻ കടയുടെ ബോര്‍ഡുകൾ, ഉള്‍വശത്തെ ചുമരിെൻറ നിറം, ഷട്ടറുകൾ എന്നിവയെല്ലാം ഇനി ഒരേ രൂപത്തിലാക്കും. ചുവപ്പും മഞ്ഞയും നിറത്തിലാകും ബോര്‍ഡുകൾ. ഷട്ടര്‍, വാതിൽ എന്നിവ അംഗീകരിച്ച മാതൃകയിൽ പെയിൻറ് ചെയ്യണം. ഷട്ടർ വെള്ള നിറത്തിലും മധ്യത്തിൽ ലോഗോയും ഇടതുവശത്ത് ചുവപ്പ്, മഞ്ഞ നിറത്തിലുള്ള വരയും ഉണ്ട്. പൊതുവിതരണ കേന്ദ്രങ്ങളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാണ് ഈ മാറ്റം.
പദ്ധതി നടപ്പാക്കാൻ കടകള്‍ക്ക് സര്‍ക്കാർ 2,500 രൂപ നല്‍കും. റേഷൻ കടകൾ ആകര്‍ഷകമാക്കാൻ ഏകീകൃത രൂപം കൊണ്ടുവരുകയും വ്യാപാരികളുടെ മാസവേതനത്തിൽ വര്‍ധന വരുത്തുകയും ചെയ്തതോടെ റേഷൻ അരിയുടെ വില ഒരുരൂപ കൂട്ടും.
വേതനത്തിലെ വർധനപ്രകാരം 45 ക്വിൻറലിന് മുകളില്‍ വിൽപന നടത്തുന്ന വ്യാപാരിക്ക് 18,000 രൂപ സപ്പോര്‍ട്ടിങ് തുകയും 45 ക്വിൻറലിന് മുകളില്‍ വില്‍ക്കുന്ന ഓരോ ക്വിൻറലിനും 180 രൂപ നിരക്കില്‍ അധിക കമീഷനും ലഭിക്കും. 45 ക്വിൻറൽ വരെ വിൽപന നടത്തുന്ന കടകള്‍ക്ക് 8,500 രൂപ സപ്പോര്‍ട്ടിങ് തുകയും വില്‍ക്കുന്ന ഓരോ ക്വിൻറലിനും 220 രൂപ നിരക്കില്‍ അധിക കമീഷനും ലഭിക്കും.
അടിസ്ഥാന കമീഷന് ലഭിക്കാൻ റിക്വയര്മെൻറിെൻറ 70 ശതമാനത്തിലധികം വില്പന നടത്തണമെന്നും അല്ലെങ്കില്‍ സപ്പോര്‍ട്ടിങ് തുകയില്‍ 20 മുതല്‍ 40 ശതമാനം വരെ (3600 മുതൽ 7200 രൂപ വരെ) കുറവുണ്ടാകുമെന്നുമുള്ള സര്‍ക്കാർ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് ഓള് ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചന് മുക്കാടൻ പറഞ്ഞു. പാക്കേജ് നടപ്പാക്കുന്നതുമൂലം സര്‍ക്കാറിനുണ്ടാകുന്ന അധികൈകാര്യ ചെലവ് ഒന്നില്‍നിന്ന് രണ്ടുരൂപയാക്കും.
വാങ്ങിയില്ലെങ്കിൽ റേഷൻ റദ്ദാക്കും
റേഷൻ തട്ടിപ്പ് തടയാൻ ഇ-പോസ് യന്ത്രത്തിൽ ത്രാസ് ഘടിപ്പിച്ചുള്ള പരീക്ഷണം സിവിൽ സപ്ലൈസ് ആരംഭിച്ചു. ഓരോ ഉപഭോക്താവിനും അർഹതപ്പെട്ട ഭക്ഷ്യധാന്യം ത്രാസിൽ െവച്ചാലേ യന്ത്രത്തിൽനിന്ന് ബിൽ ലഭിക്കൂ. വൈകാതെ എല്ലാ കടകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും. തുടർച്ചയായി മൂന്നുമാസം റേഷൻ വാങ്ങാത്തവരെ മുൻഗണന വിഭാഗത്തിൽനിന്ന് ഒഴിവാക്കാനുള്ള നടപടി തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.