തിരുവനന്തപുരം: വേതന പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ റേഷൻ കടകൾ അടച്ചിടുമെന്ന് ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൗ ദിവസങ്ങളിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ റേഷൻ വ്യാപാരികൾ ഉപവാസം നടത്തും. നവംബർ മുതൽ അനിശ്ചിതകാല കടയടപ്പ് നടത്തുമെന്നും സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ പറഞ്ഞു.
ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയിട്ടും റേഷൻ സാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും നൽകാൻ സർക്കാറിനായിട്ടില്ല. ഭക്ഷ്യസുരക്ഷ പ്രകാരം ഇ^പോസ് യന്ത്രം ഇതുവരെ സ്ഥാപിച്ചിട്ടില്ല. പഴയ മൊത്ത വ്യാപാരികളുടെ ബിനാമികളും ചില ഉദ്യോഗസ്ഥരുമടങ്ങുന്ന ലോബിയാണ് വാതിൽപ്പടി വിതരണത്തിന് നേതൃത്വം നൽകുന്നത്. ഗോഡൗണുകളിൽ തൂക്ക പ്രിൻറൗട്ട് ലഭിക്കുന്നതിന് നടപടിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ടി. മുഹമ്മദാലി, മുട്ടത്തറ ഗോപകുമാർ, ഉണ്ണികൃഷ്ണപിള്ള എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.