കോട്ടയം: പുതുവർഷത്തിൽ രാജ്യത്ത് തുടക്കമിട്ട ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധത ി നാലാഴ്ച പിന്നിടുേമ്പാൾ, സംസ്ഥാനം മാറി റേഷൻ വാങ്ങി മലയാളികളും. റിപ്പബ്ലിക് ദിനത് തിന് തൊട്ടുമുമ്പാണ് മലയാളി അയൽ സംസ്ഥാനങ്ങളിലെ കടകളിലേക്ക് കാർഡുമായി കയറി ച്ചെന്നത്. മധ്യപ്രദേശിൽനിന്ന് പത്തുപേരും കർണാടകയിൽനിന്ന് ഒരാളുമാണ് റേഷൻ വാ ങ്ങിയത്.
ശനിയാഴ്ച എം. ലത്തീഫാണ് കർണാടകയിലെ റേഷൻകടയിൽനിന്ന് അരി വാങ്ങി യ മലയാളി. മധ്യപ്രദേശിൽനിന്ന് റേഷൻ വാങ്ങിയ 10 പേരും ഒരുകടയെത്തന്നെയാണ് ആശ്രയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവർ കൂട്ടമായി കടയിലെത്തി അരി വാങ്ങുകയായിരുന്നു. പദ്ധതി തുടങ്ങി ദിവസങ്ങൾക്കുള്ളിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള കാർഡ് ഉടമകൾ കേരളത്തിലെ കടകളിൽനിന്ന് റേഷൻ വാങ്ങിെയങ്കിലും മലയാളി മടിച്ചുനിൽക്കുകയായിരുന്നു.
കേരളത്തിൽനിന്ന് ഇതുവരെ അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള 36 പേരാണ് റേഷൻ വാങ്ങിയത്. കർണാടകയിൽനിന്ന് 30 പേരും മഹാരാഷ്ട്രക്കാരായ നാലുപേരും രാജസ്ഥാൻകാരായ രണ്ടുപേരും റേഷൻ വഹിതം സ്വന്തമാക്കി. അരിയും ഗോതമ്പുമാണ് ഇവർ പ്രധാനമായും വാങ്ങിയത്.
പുതുവര്‍ഷത്തിലാണ് രാജ്യത്തെ 12 സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടത്. ഇവിടങ്ങളിലെ കാര്‍ഡുടമകള്‍ക്ക് ഏത് സംസ്ഥാനത്തുനിന്നും റേഷന്‍ വാങ്ങാവുന്ന സംവിധാനമാണിത്. മറ്റുസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവർക്കും താമസംമാറുന്നവര്ക്കും എളുപ്പത്തില്‍ റേഷന്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കേന്ദ്രപദ്ധതി. ഇതനുസരിച്ച് തിങ്കളാഴ്ചവരെ രാജ്യത്ത് സംസ്ഥാനം മാറി റേഷൻ വാങ്ങിയത് 583 പേരാണ്. 76 ജില്ലകളിലായാണ് കടമാറി കച്ചവടം നടന്നത്. ഇതുവരെ 5,833.85 കിലോ അരിയും 762.70 കിലോ ഗോതമ്പും സംസ്ഥാനങ്ങൾ മാറി വിറ്റു.
എന്നാൽ, ത്രിപുര, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് പുറത്തുനിന്നാരും കാർഡുമായി എത്തിയിട്ടില്ല. അതേസമയം, ത്രിപുര സ്വദേശി മധ്യപ്രദേശിൽനിന്ന് വിഹിതം സ്വന്തമാക്കിയിട്ടുണ്ട്.
തെലങ്കാനയിലെ കടകളിൽനിന്നാണ് ഏറ്റവും കൂടുതൽപേർ റേഷൻ വാങ്ങിയത് -411. അന്ധ്രയിൽനിന്നുള്ളവരാണ് തെലങ്കാനയെ കൂടുതലായി ആശ്രയിച്ചത്.
ഇ-പോസ് യന്ത്രങ്ങൾ സജ്ജമായതോടെയാണ് ഇത്തരം സംവിധാനമൊരുങ്ങിയത്. ‘ഒരു രാജ്യം, ഒരു റേഷന്‍കാര്‍ഡ്’ ജൂൺ ഒന്നുമുതൽ രാജ്യവ്യാപകമാക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാൻ പ്രഖ്യാപിച്ചിരുന്നു. നേരത്തേതന്നെ കേരളത്തിലെ കാർഡുമകൾക്ക് ഇഷ്ടമുള്ള കടകളിൽനിന്ന് റേഷൻ വാങ്ങാൻ കഴിയുന്ന ‘റേഷൻ പോർട്ടബിലിറ്റി’സംവിധാനം നിലവിൽ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.