ഗുരുവായൂര്‍: പ്രമുഖ പ്രവാസി വ്യവസായി രവി പിള്ള 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കിരീടം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി നൽകി. ബുധനാഴ്ച രാവിലെ പന്തീരടി പൂജക്ക് ശേഷം 8.30ഓടെയാണ് സോപാനപടിയില്‍ കിരീടം സമര്‍പ്പിച്ചത്. ഭാര്യ ജീത, മകന് ഗണേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മകന് ഗണേഷിെൻറ വിവാഹം വ്യാഴാഴ്ച ഗുരുവായൂരില്‍ നടക്കുന്നതിന് മുന്നോടിയായാണ് കിരീട സമര്‍പ്പണം . മേല്‍ശാന്തി ശങ്കരനാരായണന് പ്രമോദ് നമ്പൂതിരി കിരീടം ഗുരുവായൂരപ്പ വിഗ്രഹത്തില്‍ അണിയിച്ചു. ദേവസ്വം അധികൃതരുടെയും തന്ത്രി, മേല്‍ശാന്തി എന്നിവരുടെയും നിര്‍ദേശങ്ങള്‍ പാലിച്ച് മലബാര്‍ ഗോള്‍ഡ് ആന്ഡ്് ഡയമണ്ട്സാണ് കിരീടം നിര്‍മിച്ചത്. ഉന്നത നിലവാരമുള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച കിരീടം 40 ദിവസംകൊണ്ടാണ് മലബാര്‍ ഗോള്ഡിെൻറ ഹൈദരാബാദ് ഫാക്ടറിയില്‍ നിര്‍മിച്ചത്. ഏഴേമുക്കാല്‍ ഇഞ്ച് ഉയരവും അഞ്ചേമുക്കാല്‍ ഇഞ്ച് വ്യാസവുമുള്ള കിരീടം നക്ഷി ഡിസൈനില്‍ പൂര്‍ണമായും കൈകൊണ്ട് നിര്‍മിച്ചതാണ്.
തിരുപ്പതി ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ക്ക് കിരീടവും ആടയാഭരണങ്ങളും നിർമിച്ച പാകുന്നം രാമന്‍കുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലാണ് കിരീടം പൂര്‍ത്തിയാക്കിയത്. ഗുരുവായൂരപ്പന് കിരീടം പണിയാനുള്ള അവസരം നല്‍കിയതിന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് രവി പിള്ളയെ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.