കൊല്ലം: പ്രളയ ദുരിതാശ്വാസനിധിയിലേക്ക് പ്രമുഖവ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ബി. രവിപിള്ളയുടെ നേതൃത്വത്തിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് സമാഹരിച്ച 16.35 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ ഡോ. രവിപിള്ള അഞ്ചുകോടി രൂപ സംഭാവന നൽകിയിരുന്നു. ആർ.പി ഗ്രൂപ്പിെൻറയും അനുബന്ധ കമ്പനികളുടെയും സംഭാവനയായി 4.79 കോടി, ആർ.പി ഗ്രൂപ്- റാവിസ് ഹോട്ടൽസ് എന്നിവിടങ്ങളിലെ ജീവനക്കാർ സമാഹരിച്ച 3.50 കോടി, കുവൈത്തിലെ ലോക കേരള സഭ ശേഖരിച്ച 7.86 കോടി, ബഹ്റൈൻ കേരളീയ സമാജത്തിെൻറ നേതൃത്വത്തിൽ സമാഹരിച്ച 20 ലക്ഷം രൂപ എന്നിവയാണ് കൈമാറിയത്.
പ്രളയത്തിൽ തകർന്ന കേരളത്തിെൻറ പുനർനിർമാണത്തിന് ഗൾഫ് രാജ്യങ്ങളിലെ മലയാളികളിൽനിന്നു ലോക കേരളസഭയുടെ നേതൃത്വത്തിൽ സംഭാവന സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങളിൽ ഇതിന് നേതൃത്വം നൽകിയത് ഡോ. രവി പിള്ളയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.