മത സൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നു- താമരശേരി ബിഷപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് മത സൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേൽ. അത്തരം ശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങരുതെന്ന് ബിഷപ്പ് പറഞ്ഞു.

കോഴിക്കോട് താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ നടന്ന പെസഹാ പ്രാർത്ഥനകൾക്ക് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു. ഇതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

അടുത്ത കാലങ്ങളില്‍ ഉണ്ടായ പ്രതിസന്ധികള്‍ മനസുകളെ തമ്മില്‍ അകറ്റുകയാണ്. അതിനുള്ള അവസരം നല്‍കരുത്. പ്രതിലോമ ശക്തികള്‍ സ്വാര്‍ത്ഥ താല്‍പര്യത്തിനായി നമ്മള്‍ മുറുകെ പിടിച്ച വലിയ സംസ്‌കാരം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് കീഴടങ്ങരുത്.

മത സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ചു മാതൃകയാക്കി അതിനെ നേരിടണം. എപ്പോഴും മത സൗഹാര്‍ദം എന്നും ശക്തമായി നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു താമരശേരി ബിഷപ്പിന്റെ പ്രസ്താവന.


Tags:    
News Summary - Reactionary forces are trying to destroy religious harmony- Thamarassery Bishop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.