കോഴിക്കോട്: ചെമ്പനോടയിൽ മരിച്ച കർഷകെൻറ ഭൂനികുതി ഇന്നു തന്നെ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ യു.വി ജോസ്. കർഷകെൻറ ആത്മഹത്യക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും. വില്ലേജ് അസിസ്റ്റൻറ് കൈക്കൂലി ആവശ്യെപ്പട്ടുവെന്നത് തെളിഞ്ഞാൽ സസ്െപൻറ് െചയ്യുെമന്നും കലക്ടർ അറിയിച്ചു. കർഷകെൻറ മരണത്തിന് കാരണം റവന്യൂ ഉദ്യോഗസ്ഥരുെട വീഴ്ചയാെണന്നതു തന്നെയാണ് പ്രഥമിക നിഗമനം. ബാക്കി കാര്യങ്ങൾ അന്വേഷിച്ച് നടപടി എടുക്കും. കുടുംബത്തിന് സർക്കാറിൽ നിന്ന് ലഭിക്കാവുന്ന എല്ലാ സഹായവും നേടിക്കൊടുക്കുമെന്നും കലക്ടർ പ്രദേശം സന്ദർശിച്ച ശേഷം അറിയിച്ചു.
നേരത്തെ, കലക്ടർ എത്തി പ്രശ്നങ്ങൾക്ക് തീരുമാനമുണ്ടാക്കിയാൽ മാത്രമേ മൃതദേഹം വില്ലേജ് ഒാഫീസ് വരാന്തയിൽ നിന്ന് മാറ്റുകയുള്ളൂവെന്ന നിലപാടിലായിരുന്നു നാട്ടുകാർ. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് കാവിൽപുരയിടത്തിൽ ജോയി എന്ന തോമസ് ചെമ്പനോട വില്ലേജ് ഓഫിസിെൻറ ഗ്രില്ലിൽ തൂങ്ങിമരിച്ചത്. വർഷങ്ങളായി കൈവശം വെച്ചനുഭവിക്കുന്ന സ്ഥലത്തിെൻറ ഭൂനികുതി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യ. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെെട്ടന്ന് ജോയിയുടെ ഭാര്യ മോളിയും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.