കെ.എസ്.എഫ്.ഡി.സി ബോർഡ് യോഗങ്ങളിൽ പങ്കെടുക്കാത്ത അംഗങ്ങളെ നീക്കം ചെയ്യണമെന്ന് ശിപാർശ

കോഴിക്കോട് : ഫിലിം ഡെവലപ്മന്റെ് കോർപറേഷന്റെ ( കെ.എസ്.എഫ്.ഡി.സി) ഡയറക്ടർ ബോർഡ് യോഗങ്ങളിൽ സ്ഥിരമായി പങ്കെടുക്കാത്ത ബോർഡ് അംഗങ്ങളെ നീക്കം ചെയ്യണമെന്ന് ധനകാര്യ റിപ്പോർട്ട്. ഇക്കാര്യത്തിൽ കെ.എസ്.എഫ്.ഡി.സി ശിപാർശ സർക്കാരിലേക്ക് നൽകണം. കെ.എസ്.എഫ്.ഡി.സിയുടെ എല്ലാ പ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്നത് ഡയക്ടർ ബോർഡ് യോഗങ്ങളിലാണ്. സർക്കാർ ഉത്തരവ് പ്രകാരം ചെയർമാനും, എം.ഡി യും ഉൾപ്പടെ 20 അംഗങ്ങളാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഈ അംഗങ്ങളിൽ സർക്കാരിനെ പ്രതിനിധീകരിച്ചു രണ്ട് ഗവ. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരും സിനിമയുമായി ബന്ധപ്പെട്ട 16 അംഗങ്ങളും ഉണ്ട്. എന്നാൽ, പല ബോർഡ് യോഗങ്ങളിലും നിലവിൽ ക്വാറം തികയാറില്ലെന്ന് രേഖകൾ പരിശോധിച്ചതിൽ കണ്ടെത്തി. ക്വാറം തികയാതെ യോഗം നടത്തിയാൽ പല പ്രധാന തീരുമാനങ്ങളും എടുക്കാൻ കഴിയാതെ പോകുന്ന സാഹചര്യമുണ്ട്.

ബോർഡ് യോഗങ്ങളിൽ അംഗങ്ങൾ കൃത്യമായും പങ്കെടുക്കുന്നുണ്ടെന്ന് ഭരണ വകുപ്പ് ഉറപ്പുവരുത്തണം. സ്ഥിരമായി ഡയറക്ടർ ബോർഡ് യോഗങ്ങളിൽ പങ്കെടുക്കാത്ത ബോർഡ് അംഗങ്ങളെ നീക്കം ചെയ്യുന്നതിനുള്ള ശിപാർശ കെ.എസ്.എഫ്.ഡി.സി ഉടൻ സർക്കാരിലേക്ക് നൽകണം. അത് പ്രകാരം അടിയന്തിര നടപടി സ്വീകരിക്കണം. പുതിയ ബോർഡ് അംഗങ്ങളെ നിയമിക്കാനുള്ള നടപടികൾ ഭരണ വകുപ്പ് സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

കെ.എസ്.എഫ്.ഡി.സിക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി) നൽകേണ്ട 9,62,03,093 കോടി രൂപ എത്രയും വേഗം നൽകണം. കെ.ഐ.ഐ.എഫ്.ബിക്ക് സെന്റേജ് ചാർജിനത്തിൽ കിഫ്ബി 9,62,03,093 രൂപ നൽകാനുള്ളത്. സെന്റേജ് ചാർജിനത്തിൽ ഭീമമായ തുക കുടിശ്ശികയായ സാഹചര്യത്തിൽ സെന്റേജ് ചാർജിൽ നിന്നും വഹിക്കേണ്ട ചെലവുകൾ കെ.എസ്.എഫ്.ഡി.സിയുടെ തനത് ഫണ്ടിൽ നിന്നും കണ്ടെത്തേണ്ട അവസ്ഥയിലാണ്. കെ.എസ്.എഫ്.ഡി.സി യുടെ തനത് ഫണ്ട് വകമാറ്റി ചെലവഴിക്കുന്നത് സ്ഥാപനത്തിന്റെ പ്രവർത്തനത്തെയും ഭാവി പരിപാടികളെയും പ്രതികൂലമായി ബാധിക്കും.

സെന്റേജ് ഇനത്തിൽ ലഭിക്കുന്ന തുക ഡി.പി.ആർ കൺസൾട്ടൻറമാരുടെ ചാർജുകൾ, പ്രൊജക്റ്റ് മാനേജ്മെൻറ് കൺസൾട്ടൻമാരുടെ ചാർജുകൾ, കെ. എസ്.എഫ്.ഡി.സി യുടെ പ്രൊജക്റ്റ് മാനേജ്‌മന്റ്റ് യൂനിറ്റിന്റെ വേതനം. ഓഫീസ് വാടക, പ്രൊജക്റ്റ് ആവശ്യത്തിനായി എടുത്തിട്ടുള്ള വാഹനത്തിന്റെ വാടക, ട്രാവൽ അലവൻസ്, ടെക്നിക്കൽ കമ്മിറ്റി മെമ്പർമാരുടെ പ്രതിഫലം, നിയമോപദേശ ചാർജുകൾ, ഉദ്ഘാടന ചെലവുകൾ, സ്റ്റേഷനറി വസ്തുക്കൾ തുടങ്ങിയ ചെലവുകൾക്കാണ് വിനിയോഗിക്കുന്നത്. അതിനാൽ സെൻറേജ് ചാർജിനത്തിലുള്ള തുക കെ.എസ്.എഫ്.ഡി.സി ക്ക് ലഭിക്കുന്നതിനാവശ്യമായ നടപടികൾ ഭരണ വകുപ്പ് കൈക്കൊള്ളണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

ഉന്നതാധികാര കമ്മിറ്റിയുടെ തീരുമാനങ്ങൾക്കു വിരുദ്ധമായ ിനടത്തിയ നിയമനങ്ങൾ റദ്ദു ചെയ്യണം. അതോടൊപ്പം പുതിയ തസ്തികകൾ സൃഷ്ടിച്ചു കൊണ്ടുള്ള ഉന്നതാധികാര കമ്മിറ്റിയുടെ തീരുമാനങ്ങൾക്കു സർക്കാരിന്റെ സാധൂകരണവും തേടണം. ഉന്നതാധികാര കമ്മിറ്റിയുടെ തീരുമാനത്തിന് വിരദ്ധമായി മൂന്ന് പ്രജക്ട് അസിസ്റ്റന്റുമാരെ നിയമിച്ചിട്ടുണ്ട്.

കിഫ്ബി വഴി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാറുണ്ട്. നിയമനം ലഭിച്ചവർ പിന്നീട് തങ്ങളുടെ ജോലിയുടെ വ്യാപ്തിയനുസരിച്ച് ലഭിക്കുന്ന വേതനം കറവാണെന്ന് ജീവനക്കാർ ആവശ്യപ്പെടുമ്പോൾ വേതനം സ്വന്തം നിലയിൽ ഉയർത്തി നൽകുകയും ചെയ്തു മുൻ എം.ഡി യുടെ നടപടി അംഗീകരിക്കാനാവില്ല.കെ.ഐ.എഫ്.ബി പദ്ധതികളുടെ മേൽനോട്ടത്തിനായി പുതിയ തസ്തിക രൂപീകരിക്കുന്നതിനും, അവരുടെ കരാർ തുക നിർണയം, വർധനവ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ അനുമതിയോടെ മാത്രമേ തീരുമാനം കൈകൊള്ളാവൂയെന്ന് കർശന നിർദ്ദേശം നൽകണമെന്നും ശിപാർശ ചെയ്തു..

കിഫ്ബി വഴി കെ.എസ്.എഫ്.ഡി.സി യിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും പൂർത്തീകരിച്ച പദ്ധതികളുടെ നീക്കിയിരുപ്പ് തുകുകൾ തിരികെ അടക്കുന്നതിനുള്ള നടപടികൾ കെ.എസ്.എഫ്.ഡി.സി സ്വീകരിക്കണം. കെ.എസ്.എഫ്.ഡി.സിക്ക് സർക്കാരിൽ നിന്നും ലഭ്യമാകുന്ന പ്ലാൻ ഫണ്ടുകൾ ബാങ്ക് അക്കൗണുകളിൽ പാർക്ക് ചെയ്യുന്നത് നിലവിലെ സർക്കാർ ഉത്തരവുകൾക്കും നിർദേശങ്ങൾക്കും വിരുദ്ധമാണ്. അതിനാൽ, ഈ ഇനത്തിൽ കാനറാ ബാങ്കിലെ അക്കൗണ്ടിലുള്ള 63,93,069 രൂപ അടിയന്തിക്കായി പിൻവലിച്ച് ട്രഷറി അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. ഭാവിയിൽ ഇത്തരത്തിൽ കെ.എസ്.എഫ്.ഡി.സി പ്ലാൻ ഫണ്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ പാർക്ക് ചെയ്യുന്നില്ലായെന്നു ഭരണ വകുപ്പ് ഉറപ്പുവരുത്തണമെന്നാണ് റിപ്പോർട്ട്.

2019 മുതൽ കിഫ്ബി വഴി സാംസ്കാരിക നായകൻമാരുടെ പേരിൽ സംസ്കാരിക സമുച്ചയങ്ങളും അതോടൊപ്പം തന്നെ തിയേറ്റർ നവീകരണവും തുടങ്ങി. ആകെ എട്ട് പദ്ധതികളാണ് ഇതിൻ പ്രകാരം തുടങ്ങിയത്. അതിൽ കൊല്ലത്തെ ശ്രീ നാരായണ ഗുരു സാംസ്കാരിക സമുച്ചയം മാത്രമാണ് പൂർത്തിയായത്. ഈ പദ്ധതിക്കായി അനുവദിച്ച തുകയിൽ നീക്കിയിരുപ്പ് തുകയായി ഏകദേശം 1,35,03,14163 രൂപമുള്ളതായി കണ്ടെത്തി. മറ്റ് പല പദ്ധതികളും കോവിഡും കാലാവസ്ഥ വ്യതിയാനവും സ്ഥല കൈമാറ്റത്തിനുള്ള തടസങ്ങളും കാരണം പൂർത്തീകരിക്കാനായിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

Tags:    
News Summary - Recommend removal of members who do not attend KSFDC board meetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.