കേരള വർമ കോളജിലും നിയമന വിവാദം; എസ്.എഫ്.ഐ നേതാവിന് നിയമനം ലഭിക്കാന്‍ വകുപ്പ് മേധാവി സമ്മർദ്ദം ചെലുത്തിയെന്ന്

തൃശൂർ: തൃശൂർ കേരളവർമ കോളജിലും നിയമന വിവാദം. കേരള വർമ കോളജിലെ പൊളിറ്റിക്കൽ സയൻസിൽ ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. നിയമനത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് ഒന്നാം റാങ്കുകാരിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് പരാതി. അഭിമുഖത്തിൽ രണ്ടാം റാങ്ക് ലഭിച്ച എസ്.എഫ്.ഐ നേതാവിന് വേണ്ടി സമ്മർദ്ദമെന്നാണ് ആരോപണം.

മുൻ എസ്.എഫ്.ഐക്കാരനെ നിയമിക്കാൻ വകുപ്പ് മേധാവി ഇടപെട്ടെന്നാണ് പരാതി. തുടർന്ന് വകുപ്പ് മേധാവിക്കെതിരെ പൊലീസിൽ പരാതി നൽകി.

രണ്ട് അധ്യാപകർ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് ഒന്നാം റാങ്കുകാരി പരാതിപ്പെട്ടത്. ഇതു സംബന്ധിച്ച് ഒന്നാംറാങ്കുകാരി കോളജ് അധ്യാപികക്ക് അയച്ച ചാറ്റുകൾ പുറത്തുവന്നിട്ടുണ്ട്. വിഷയ വിദഗ്ധ ഡോ. ജുവൽ ജോൺ ആലപ്പാട്ടും പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്.

Tags:    
News Summary - Recruitment controversy in Kerala Varma College too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.