ബേക്കൽ: ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് കൊടിയുയരാൻ പത്തു നാൾ ബാക്കിയിരിക്കെ സന്ദർശകരെ വരവേൽക്കാൻ രണ്ടാംസ്റ്റേജ് സജ്ജമാക്കുന്ന റെഡ് മൂൺ ബീച്ച് പാർക്ക് ഒരുങ്ങി. ഇത്തവണ ബീച്ച് ഫെസ്റ്റിവലിലേക്ക് വരാൻ ബേക്കൽ ബീച്ച് പാർക്കിലും റെഡ് മൂൺ ബീച്ച് പാർക്കിലുമായി അഞ്ച് പ്രവേശന മാർഗങ്ങളാണ് ഒരുക്കുന്നത്.
എല്ലാ പ്രവേശന കവാടത്തിലും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവും ഉണ്ടാവും. ഫെസ്റ്റിവലിൽ വൻ ജനത്തെ പ്രതീക്ഷിക്കുന്നതിനാൽ റെഡ് മൂൺ ബീച്ചിലും സന്ദർശകർക്കായി പുതുമയുള്ള അമ്യൂസ്മെന്റ് റൈഡുകളും വിവിധ ഭക്ഷണ സ്റ്റാളുകളും അധികമായി ഒരുക്കുന്നു. നിലവിൽ ചിൽഡ്രൻസ് പാർക്ക്, അമ്യൂസ് മെന്റ് റൈഡ്, വാട്ടർ സ്പോർട്സായ സ്പീഡ് ബോട്ട്, ജസ്കീ എന്നിവയും ബി.ആർ.ഡി.സിയുടെ റെഡ് മൂൺ ബീച്ച് പാർക്കിൽ പ്രവർത്തിക്കുന്നുണ്ട്. പത്ത് ദിവസത്തെ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി ഭക്ഷണ സ്റ്റാളുകളും മറ്റ് ഉൽപന്നങ്ങൾക്കായുള്ള സ്റ്റാളുകളും ഉണ്ടാവും. സ്റ്റാൾ ആവശ്യമുള്ളവർ റെഡ് മൂൺ ബീച്ച് ഓഫിസുമായി ബന്ധപ്പെടാവുന്നതാണ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.