തിരുവനന്തപുരം: വാണിജ്യാവശ്യത്തിനായി നിര്‍മിച്ച കെട്ടിടങ്ങളും നിശ്ചിത തുക ഈടാക്കി പതിച്ചുനല്‍കാൻ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി സര്‍ക്കാര്‍ പരിഗണനയിൽ. നെല്‍വയല്‍-തണ്ണീര്‍ത്തട നിയമഭേദഗതിയുടെ മാതൃകയില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാനാണ് ആലോചന.
ബില്ലിന്റെ കരട് തയാറാക്കാന്‍ ചീഫ് സെക്രട്ടറി, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയവര്‍ അടങ്ങിയ സമിതി രൂപവത്കരിച്ചു. പതിച്ചുനല്‍കിയ ഭൂമിയില്‍ വാണിജ്യാവശ്യത്തിനായി നിര്‍മിച്ച കെട്ടിടങ്ങള്‍ നിശ്ചിത ഫീസ് ഈടാക്കി ക്രമപ്പെടുത്തുന്നതാണ് പ്രഥമ പരിഗണനയിൽ. 1500 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ ക്രമപ്പെടുത്താനാണ് നീക്കം. നിലവില്‍ താമസ ആവശ്യത്തിന് ഉപയോഗിക്കാവുന്ന നിശ്ചിത വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ മാത്രമേ ക്രമപ്പെടുത്താന്‍ വ്യവസ്ഥയുള്ളൂ. തോട്ടഭൂമിയിലെ നിശ്ചിത ശതമാനം വാണിജ്യാവശ്യങ്ങള്‍ക്ക് അടക്കം ഉപയോഗിക്കുന്നതും പരിഗണിക്കും. ഇതിനായി നിയമനിര്‍മാണം കൊണ്ടുവരും. മരങ്ങള്‍ മുറിച്ച് നീക്കുന്നതിനുള്ള വ്യവസ്ഥകളിലും മാറ്റം വരുത്തും. നിയമനിര്‍മാണത്തിന് മാത്രമായി ഒക്ടോബറിലാണ് നിയമസഭ സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.