ട്രെയിൻ സർവിസുകളിൽ നിയന്ത്രണം; അഞ്ച് ട്രെയിനുകൾ റദ്ദാക്കി

പാലക്കാട്: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ വിവിധ സെക്ഷനുകളിൽ എൻജിനീയറിങ് ജോലികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവിസുകളിൽ മാറ്റംവരുത്തിയതായി റെയിൽവേ അറിയിച്ചു.

റദ്ദാക്കിയവ

ഫെബ്രുവരി 10, 17, 24 തീയതികളിൽ ഷൊർണൂർ ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ഷൊർണൂർ ജങ്ഷൻ -തൃശൂർ എക്സ്പ്രസ് (06461) സ്പെഷൽ ട്രെയിൻ റദ്ദാക്കി.

06455 നമ്പർ ഷൊർണൂർ -കോഴിക്കോട് എക്സ്പ്രസ് ഫെബ്രുവരി 10, 17, 24 തീയതികളിലും 06454 കോഴിക്കോട് -ഷൊർണൂർ എക്സ്പ്രസ് ഫെബ്രുവരി 11, 18, 25 തീയതികളിലും 06470 നിലമ്പൂർ -ഷൊർണൂർ എക്സ്പ്രസ്, 06467 ഷൊർണൂർ - നിലമ്പൂർ എക്സ്പ്രസ് എന്നിവ ഫെബ്രുവരി 17, 18, 24, 25 തീയതികളിലും റദ്ദാക്കി.

വൈകി ഓടുന്നവ

ഫെബ്രുവരി 10, 11, 17, 24, 25 തീയതികളിൽ മംഗളൂരു സെൻട്രലിൽനിന്ന് ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട 16348 നമ്പർ മംഗളൂരു സെൻട്രൽ -തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകി 15.25ന് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടും.

ഭാഗികമായി റദ്ദാക്കിയവ

ഫെബ്രുവരി 11, 18, 25 തീയതികളിൽ തൃശൂരിൽനിന്ന് പുറപ്പെടുന്ന 16609 തൃശൂർ -കണ്ണൂർ എക്‌സ്പ്രസ് തൃശൂരിനും ഷൊർണൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. ഷൊർണൂർ ജങ്ഷനിൽ ട്രെയിൻ യാത്ര അവസാനിപ്പിക്കും. അന്നേ ദിവസം രാവിലെ 7.30ന് ഷൊർണൂർ ജങ്ഷനിൽനിന്ന് പുറപ്പെടും.

മാർച്ച് രണ്ടിന് ഉച്ചക്ക് 3.50ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന 16307 ആലപ്പുഴ -കണ്ണൂർ എക്‌സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കും. ട്രെയിൻ കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കും.

22638 മംഗളൂരു സെൻട്രൽ -ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ഫെബ്രുവരി 15ന് രാത്രി 11.45ന് മംഗളൂരു ജങ്​ഷനിൽനിന്ന് പുറപ്പെടും.

Tags:    
News Summary - Regulation of train services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.