കൊട്ടാരക്കരയിൽ 12കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ബന്ധുവായ യുവാവ് പിടിയിൽ

കൊല്ലം: കൊട്ടാരക്കരയിൽ 12വയസുകാരിയെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി. ​​ബന്ധുവായ 21കാര​​നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പെൺകുട്ടിയെ വെള്ളിയാഴ്ച ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതോടെ യുവാവ് നിരന്തരം പീഡനത്തിനിരയാക്കിയതായി കുട്ടി പറഞ്ഞു.

ആശുപത്രി അധികൃതർ ഉടൻ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. 

Tags:    
News Summary - Relative raped 12 year old girl in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.