തിരൂർ: അന്നാരയിലെ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വേട്ട. ഒന്നര കിലോയോളം കഞ്ചാവും 48,000 രൂപയുമായി താനൂർ കണ്ണന്തളി പുത്തൻപീടിയേക്കൽ റംഷാദ് അറസ്റ്റിൽ. പ്രദേശവാസികൾ നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ഡാൻസഫ് ടീം പരിശോധന നടത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്നാരയിലെ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടക്കുന്നുവെന്ന വിവരം പ്രദേശവാസികൾ തിരൂർ പൊലീസിനെ അറിയിക്കുന്നത്.
ഡാൻസാഫ് സംഘം ക്വാർട്ടേഴ്സിലെത്തി നടത്തിയ പരിശോധനയിൽ 1.450 ഗ്രാം കഞ്ചാവും 48,000 രൂപയും കണ്ടെടുത്തു. തിരൂർ തഹസില്‍ദാര്‍ എസ്. ഷീജയുടെ നേതൃത്വത്തിൽ സംഘം പ്രദേശത്തെത്തി. ഡാൻസാഫ് ടീമിലെ ഉണ്ണിക്കുട്ടൻ, ജയപ്രകാശ്, രാജേഷ്, എസ്. സജി വർഗീസ് തുടങ്ങിയവർ അറസ്റ്റിന് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം ഏറ്റിരിക്കടവ് പാലത്തിന് സമീപത്തുനിന്ന് വാക്കാട് സ്വദേശിയെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.