തിരുവനന്തപുരം: കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ ഞായറാഴ്ച റീപോളിങ് നടക്കുന്ന ഏ ഴ് ബൂത്തുകളിലും മുഖാവരണം ധരിച്ചെത്തുന്നവരുടെ തിരിച്ചറിയൽ പരിശോധനക്കായി പ്രി സൈഡിങ് ഒാഫിസർക്ക് വനിതാസഹായിയെ നിയോഗിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസ ർ ടിക്കാറാം മീണ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഇതു സംബന്ധിച്ച് റിേട്ടണിങ് ഒാഫിസർമാർക്ക് നിർദേശം നൽകി. മുഖാവരണം ധരിച്ചെത്തുന്ന വോട്ടർമാരുടെ മുഖം വോട്ടർപട്ടികയിലെ ചിത്രത്തിലുള്ള മുഖംതന്നെയാണോ എന്നു പരിശോധിക്കും. അധ്യാപിക, വില്ലേജ് ഒാഫിസർ, അംഗൻവാടി അധ്യാപിക, വനിതാ ബൂത്ത് ലെവൽ ഒാഫിസർ (ബി.എൽ.ഒ) എന്നിവരെ ഇതിനായി നിയോഗിക്കാം. വോട്ടറെ തിരിച്ചറിയുക എന്നത് ഒന്നാം പോളിങ് ഒാഫിസറുടെ ബാധ്യതയാണ്. പോളിങ് ഏജൻറുമാരുടെയും ഉത്തരവാദിത്തമാണ്.
മുഖം മറയ്ക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചുവരുന്നവരെ റീപോളിങ്ങിൽ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തിനായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസറുടെ മറുപടി. ഇടതുകൈയിലെ നടുവിരലിലാണ് മഷി പുരട്ടുക. ശക്തമായ സുരക്ഷയാണ് ഒാരോ ബൂത്തിലും ഏർപ്പെടുത്തിയിട്ടുള്ളത്. ഡിവൈ.എസ്.പിമാർക്കാണ് ബൂത്തിെൻറ ചുമതല. മുൻകരുതൽ അറസ്റ്റും ഉണ്ടാകും. കള്ളവോട്ട് ചെയ്തെന്ന് തെളിഞ്ഞവർക്കും റീപോളിൽ വോട്ട് രേഖപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.