വടക്കഞ്ചേരി അപകടം: കെ.എസ്​.ആർ.ടി.സിക്കും പ​ങ്കെന്ന്​ റിപ്പോർട്ട്​

തിരുവനന്തപുരം: വടക്കഞ്ചേരി വാഹനാപകടത്തില്‍ കെ.എസ്.ആര്‍.ടി.സിക്കും പങ്കുണ്ടെന്ന്​ മോട്ടോർ വാഹനവകുപ്പ്​ റിപ്പോർട്ട്​. അപകടത്തില്‍പെട്ട സൂപ്പര്‍ഫാസ്റ്റ് ബസ് ദേശീയപാതയിലെ വളവില്‍ നിര്‍ത്തി യാത്രക്കാരനെ ഇറക്കിയിരുന്നു. ഇതിനു ശേഷം മുന്നോട്ട് നീങ്ങുമ്പോഴാണ് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയതെന്നും അപകട തീ​വ്രത വർധിപ്പിക്കാൻ ഇത്​ കാരണമായെന്നും അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബസിലെ ജി.പി.എസില്‍ നിന്നുള്ള വിവരങ്ങള്‍, നിരീക്ഷണ കാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്​. ഡ്രൈവർ റോഡിന്​ നടുവിൽ കെ.എസ്​.ആർ.ടി.സി ബസ്​ നിർത്തിയെന്നും ഇത്​ അനധികൃതമായ നിർത്തലിന്‍റെ പരിധിയിൽ വരുന്നതാണെന്നും അപകടത്തിൽ കെ.എസ്​.ആർ.ടി.സി ഡ്രൈവർക്കും പങ്കുണ്ടെന്നും​ നേരത്തേ നാറ്റ്​പാക്കും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മറ്റ്​ വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാകുന്ന വിധത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് റോഡില്‍ നിര്‍ത്തിയത് തെറ്റാണെങ്കിലും അപകടത്തിന്റെ പ്രധാന കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണെന്ന്​ മോട്ടോർ വാഹനവകുപ്പ്​ അടിവരയിടുന്നു. വലത് ട്രാക്കിലൂടെ നീങ്ങിയ കാറിനെയും ഇടത് ട്രാക്കിലൂടെ നീങ്ങിയ കെ.എസ്.ആര്‍.ടി.സി ബസിനെയും വളവില്‍വെച്ച് ഒരേസമയം മറികടക്കാന്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ശ്രമിച്ചതും അപകടത്തിനിടയാക്കി. വേഗക്കൂടുതല്‍ കാരണം വളവ് തിരിയാന്‍ കൂടുതല്‍ സ്ഥലമെടുത്തത് കണക്കുകൂട്ടല്‍ തെറ്റിച്ചു. ഈ സമയം ടൂറിസ്റ്റ് ബസ് 97.7 കിലോമീറ്ററായിയിരുന്നു വേഗം. വേഗക്കൂടുതല്‍ കാരണം ടൂറിസ് ബസ് ഡ്രൈവര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നില്‍ തട്ടാതെ മാറ്റിയെടുക്കാനുള്ള സാവകാശം ലഭിച്ചില്ലെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു.

വടക്ക​ഞ്ചേരി അപകടത്തിന്‍റെ പ്രധാന കാരണം ടൂറിസ്റ്റ്​​ ബസ്​ ഡ്രൈവർ തന്നെയാണെന്നാണ്​ ​നാറ്റ്​പാക്കും കണ്ടെത്തിയത്​. ടൂറിസ്റ്റ്​ ഡ്രൈവറുടെ അശ്രദ്ധയും നിരുത്തരവാദപരവുമായ ഡ്രൈവിങ്ങുമാണ്​ അപകടത്തിനിടയാക്കിയത്​. അശ്രദ്ധമായ ഡ്രൈവിങ്​ ആഘാതത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചു. മു​ന്നി​ലേക്ക്​​ കയറാൻ മതിയായ ഇടമുണ്ടോയെന്നു​പോലും നോക്കാതെ​ കെ.എസ്​.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിച്ചു. ഡ്രൈവിങ്ങിന്‍റെ അടിസ്ഥാന തത്ത്വങ്ങൾ പോലും ടൂറിസ്റ്റ്​ ബസ്​ ​ഡ്രൈവർ പാലിച്ചിട്ടില്ലെന്നും നാറ്റ്​പാക്​ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - Report that KSRTC is also involved in vadakkanchery bus accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.