ആദിലക്ഷ്മി

റിപ്പബ്ലിക് ദിനാഘോഷം; കേരളത്തിന്‍റെ പ്രതിനിധിയായി ആദിലക്ഷ്മിയും

പു​ന​ലൂ​ർ: ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ പു​ന​ലൂ​ർ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എ​സ്. ആ​ദി​ല​ക്ഷ്മി​യും.

എ​ൻ.​സി.​സി കേ​ര​ള-​ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ ഭാ​ഗ​മാ​യി ദേ​ശീ​യ റി​പ്പ​ബ്ലി​ക് ദി​ന റാ​ലി​യി​ലും നൃ​ത്തം-​ബാ​ലെ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്രോ​ഗ്രാം ഉ​ൾ​പ്പെ​ടെ​യു​ള്ള സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ട്ടു​മാ​സ​മാ​യി ന​ട​ത്തി​യ വി​വി​ധ സ്ക്രീ​നി​ങ്​ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ത്ത അ​ന്ത​ർ​സം​സ്ഥാ​ന സം​ഘ​ത്തി​ലാ​ണ് ആ​ദി​ല​ക്ഷ്മി​യും ഉ​ൾ​പ്പെ​ട്ട​ത്.

രാ​ജ്യ​ത്തെ 17 എ​ൻ.​സി.​സി ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള എ​ൻ.​സി.​സി കാ​ഡ​റ്റു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ദേ​ശീ​യ​ത​ല മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​കാ​ൻ ഗോ​ൾ​ഡ​ൻ സ​ർ​ജ​ന്‍റ് റാ​ങ്കി​ലു​ള്ള ആ​ദി​ല​ക്ഷ്മി​ക്ക് ക​ഴി​യും. ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ ഹെ​ഡ്മി​സ്ട്ര​സ് കൂ​ടി​യാ​യ എ​ൻ.​സി.​സി ഓ​ഫി​സ​ർ സു​ജാ​ദേ​വി നേ​തൃ​ത്വം ന​ൽ​കു​ന്ന സ്കൂ​ൾ കൊ​ല്ലം 3 കെ (​ഗേ​ൾ​സ്) ബ​റ്റാ​ലി​യ​ന്റെ ഭാ​ഗ​മാ​യി ക്യാ​മ്പി​ലേ​ക്ക് അ​യ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നൃ​ത്ത​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ൾ​ച​റ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത്.

ഫാ​ത്തി​മ മാ​താ കോ​ള​ജി​ൽ ന​ട​ന്ന ഇ​ന്റ​ർ ബ​റ്റാ​ലി​യ​ൻ മ​ത്സ​ര​വും കൊ​ച്ചി നാ​വി​ക ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഇ​ന്റ​ർ ഗ്രൂ​പ് മ​ത്സ​ര​വും വി​ജ​യി​ച്ച ആ​ദി​ല​ക്ഷ്മി തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ മാ​സ​ങ്ങ​ൾ നീ​ണ്ട പ്രീ ​ആ​ർ.​ഡി.​സി ക്യാ​മ്പും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. പു​ന​ലൂ​ർ ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് വെ​ട്ടി​പ്പു​ഴ സൗ​ത്ത് ഞാ​റ​മൂ​ട്ടി​ൽ​വീ​ട്ടി​ൽ ജി. ​ജ​യ​പ്ര​കാ​ശി​ന്റെ​യും തെ​ന്മ​ല യു.​ഐ.​ടി പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ര്‍ജ് കെ. ​ശാ​ലി​നി​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​രി എ​സ്. ദു​ർ​ഗാ​ല​ക്ഷ്മി സെ​ന്റ് തോ​മ​സ് സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Tags:    
News Summary - Republic Day Celebration; Adilakshmi as the representative of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.