മല്ലപ്പള്ളി: വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ വീട്ടുസാധനങ്ങൾ കരകയറ്റാൻ ശ്രമിക്കുന്നതിനിടെ വള്ളം മറിഞ്ഞ് മല്ലപ്പള്ളിയിൽ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. അര കിലോമീറ്ററോളം ദൂരം മണിമലയാറ്റിലൂടെ ഒഴുകി വന്ന ഇരുവരും നദീ തീരത്തെ വള്ളിപ്പടർപ്പിൽ പിടിച്ച് കരകയറി രക്ഷപ്പെടുകയായിരുന്നു.
മുരണി സ്വദേശികളായ സജി, മനോജ് കുമാർ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് വൈകീട്ട് നാലോടെയായിരുന്നു സംഭവം. വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ വീട്ടുപകരണങ്ങൾ വള്ളത്തിലെത്തി കരക്കെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
ഒഴുക്കിൽപ്പെട്ട മനോജ് തീരുമാലിട ക്ഷേത്രത്തിന് സമീപത്തുവെച്ച് വെച്ച് കരകയറി. കുത്തൊഴുക്കിൽപ്പെട്ട സജിയെ രക്ഷിക്കാൻ നാട്ടുകാർ ചേർന്ന് മല്ലപ്പള്ളി പാലത്തിന് മുകളിൽ നിന്നും വടമിട്ട് നൽകി. ഏറെ നേരം വടത്തിൽ പിടിച്ച് നിന്നെങ്കിലും പിടി വിട്ട് വീണ്ടും ഒഴുകി. തുടർന്ന് പാലത്തിൽ നിന്നും 200 മീറ്റർ മാറിയുള്ള ചന്തക്കടവിന് സമീപത്തെ മരച്ചില്ലയിൽ പിടിച്ച് സജി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് മല്ലപ്പള്ളി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.