കോഴിക്കോട്: ഇന്ദിര സാഹ്നി കേസിലെ ഒമ്പതംഗ ബെഞ്ചിെൻറ വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് മറാത്താ സംവരണ കേസില്‍ സുപ്രീംകോടതി എടുത്ത നിലപാട് ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതാണെന്ന് ജസ്റ്റീഷ്യ.
എന്നാല്‍ ഭരണഘടനയുടെ നൂറ്റിരണ്ടാം ഭേദഗതിയെക്കുറിച്ച് മഹാരാഷ്ട്ര സർക്കാറിെൻറയും കേന്ദ്ര സർക്കാറിെൻറയും നിലപാടുകളില്‍നിന്ന് വ്യത്യസ്തമായി സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാനുള്ള അവകാശം പ്രസിഡൻറിന് നിക്ഷിപ്തമാണ് എന്ന സുപ്രീംകോടതിയുടെ വീക്ഷണം വലിയ അപകടം വരുത്തി വെക്കുന്നതാണ്.
സംസ്ഥാന പ്രസിഡൻറ് അഡ്വ. അഹമ്മദ് കുട്ടി പുത്തലത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. താഹ എം. ഹരിപ്പാട്, അഡ്വ. പി. ഫൈസല്‍, അഡ്വ. എം.സി. അനീഷ്, അഡ്വ. കെ.എല്‍. അബ്ദുസ്സലാം, അഡ്വ. എം.കെ. മുഫീദ്, അഡ്വ. എം.എം. അലിയാര്, അഡ്വ. സി.എം. മുഹമ്മദ് ഇക്ബാല്‍, അഡ്വ. സജീബ് കൊല്ലം, അഡ്വ. കെ. സുബീര്‍, അഡ്വ. അമീന് ഹസന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.