തിരുവനന്തപുരം: ക്രൈസ്തവ മത വിഭാഗത്തില്‍ എസ്.ഐ.യു.സി ഒഴികെയുള്ള നാടാര്‍ സമുദായങ്ങള്‍ക്ക് ഒ.ബി.സി സംവരണം നല്കാന് മന്ത്രിസഭ തീരുമാനിച്ചു. ഹിന്ദുനാടാർ, എസ്.െഎ.യു.സി വിഭാഗങ്ങൾക്ക് മാത്രമായിരുന്നു നിലവിൽ സംവരണം. അതിനെ ബാധിക്കാെതയാണ് മറ്റ് വിഭാഗങ്ങൾക്ക് സംവരണം നൽകുന്നത്. ഇതോടെ, നാടാർ വിഭാഗത്തിന് പൂർണമായി സംവരണം ലഭ്യമാകും. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് സർക്കാറിെൻറ നിർണായക തീരുമാനം. ഇടതുമുന്നണി യോഗം സംവരണ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനും അനുകൂല ശിപാർശ നൽകി. ഇത് അംഗീകരിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. ക്രിസ്ത്യൻ നാടാർ വിഭാഗത്തിെൻറ ദീർഘകാല ആവശ്യമാണ് സംവരണം. ഈ വിഭാഗത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തരുെതന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി തള്ളിയിരുന്നു.
തിരുവനന്തപുരം ജില്ലയിലെ നിരവധി മണ്ഡലങ്ങളിൽ നാടാർ വിഭാഗത്തിന് സ്വാധീനമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ഇടതുമുന്നണി പ്രകടനപത്രികയിൽ നാടാർ സംവരണം പരിശോധിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.