റീസര്‍വേ പൂര്‍ത്തിയാകാത്തിടത്ത് പഴയ സര്‍വേ നമ്പറില്‍ നികുതി സ്വീകരിക്കും

തിരുവനന്തപുരം: റീസര്‍വേ പൂര്‍ത്തിയാകാത്ത സ്ഥലങ്ങളില്‍ പഴയ സര്‍വേ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും നിര്‍ദേശം നല്‍കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. സംശയം ഉണ്ടാകുന്നവയില്‍ രേഖകളും ഭൂമിയും പരിശോധിച്ച്  തീരുമാനമെടുക്കുമെന്നും പി. ഉണ്ണിയുടെ സബ്മിഷന് മറുപടി നല്‍കി. ഒറ്റപ്പാലം താലൂക്കില്‍ ഇത്തരം പരാതി പരിഹരിക്കാന്‍ റവന്യൂ അദാലത്ത് വിളിക്കുന്നതിന് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കും. മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും  നടപടിയുണ്ടാവും.

പതിച്ചുനല്‍കാന്‍ കഴിയുന്ന ഭൂമി അര്‍ഹര്‍ക്ക് നല്‍കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് എന്‍.എ. നെല്ലിക്കുന്നിനെ അറിയിച്ചു. അനുമതി ഇല്ലാതെ പുറമ്പോക്ക് കൈവശം വെക്കുന്നത് ശരിയല്ല. ഇത് ശിക്ഷാര്‍ഹമാണ്. ചില വിഭാഗം പുറമ്പോക്കുകള്‍ പതിച്ചുനല്‍കാന്‍ വ്യവസ്ഥയുമില്ല. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് അസംഘടിത തൊഴിലാളി സുരക്ഷാ പദ്ധതിയില്‍ ചേരാനാകുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു.

ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ക്കും തൊഴിലുടമയില്ലാത്ത പത്രപ്രവര്‍ത്തകര്‍ക്കും ഇതില്‍ ചേരാനാകും. നിലവിലെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ പ്രാദേശിക ലേഖകരെ ഉള്‍പ്പെടുത്താനാവില്ളെന്നും ടി.വി. രാജേഷിന്‍െറ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

Tags:    
News Summary - resurvey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.