മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ റിട്ട. ഡിവൈ.എസ്.പി അറസ്റ്റിൽ

കൊടകര: ഫാര്‍മേഴ്‌സ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് അഞ്ച് ലക്ഷം രൂപ തട്ടിയ റിട്ട. ഡിവൈ.എസ്.പി പോട്ട കാട്ടുമറ്റത്തില്‍ വിജയന്‍ (68) അറസ്റ്റിലായി. 2022 ഏപ്രിലില്‍ കൊടകര ഫാര്‍മേഴ്‌സ് ബാങ്കില്‍ 144.5 ഗ്രാം സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയംവെച്ച് 5.48 ലക്ഷം രൂപ വാങ്ങുകയും പിന്നീട് രണ്ടുതവണ പണയം പുതുക്കുകയും ചെയ്തിരുന്നു.

ബാങ്ക് അധികൃതരുടെ പരിശോധനയില്‍ പണയ ഉരുപ്പടിക്ക് നിറവ്യത്യാസം കണ്ടതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന്​ തെളിഞ്ഞത്. തിരിച്ചറിയാതിരിക്കാന്‍ ചെമ്പ് ആഭരണങ്ങള്‍ നേരിയ സ്വര്‍ണതകിടില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

ബാങ്ക് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടകര പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു. 2011ലാണ് ഇയാള്‍ വിരമിച്ചത്.

Tags:    
News Summary - Retired DYSP arrested for pawning fake gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.