തിരുവനന്തപുരം: റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് നിര ക്കുകളിൽ അഞ്ചുശതമാനം വർധന വരുത്തിയ ബജറ്റ് തീരുമാനം തിങ്കളാഴ്ച നിലവിൽ വരും. ലാൻ ഡ് റവന്യൂ കമീഷണർ ഇതു സംബന്ധിച്ച ഉത്തരവ് കലക്ടർമാർക്ക് നൽകി. സർവേ നിരക്ക് 240 രൂപയ ിൽനിന്ന് 255 രൂപയാക്കി. റീ സർവേ ചാർജിനത്തിനത്തിലും 255 രൂപ അടയ്ക്കണം. ഡീ മാർക്കേഷൻ ഫീസ ് ഒരു ലൈനിന് 85 രൂപയാക്കി. റവന്യൂ വകുപ്പിലെ റിവിഷൻ അപ്പീൽ ഫീസ് 10 രൂപയിൽനിന്ന് 50 ആയും ഉയ ർത്തി.
സർക്കാർ ഭൂമിയിൽനിന്ന് മണ്ണോ മണലോ ലോഹമോ കക്കയോ നീക്കം ചെയ്യുന്നതിന് മെട്രിക് ടൺ നിരക്കിൽ തുക നൽകണം. കല്ല്, പാറപ്പൊടി, ചരൽ എന്നിവക്ക് മെട്രിക് ടണ്ണിന് 60 രൂപ നിരക്കിലും നിർമാണ ആവശ്യത്തിന് ഉപയോഗിക്കുന്ന വെട്ടുകല്ലിന് 280 രൂപയും പാറ, ചരൽക്കല്ല് എന്നിവക്ക് 115 രൂപയുമാണ് നിരക്ക്. സർക്കാർ ഭൂമിയിൽനിന്ന് ഇവ കൈയേറിയതാണെങ്കിൽ പിഴയും അടയ്ക്കണം.
സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്ന് മണ്ണോ മണലോ അനധികൃതമായി എടുത്താൽ ആദ്യ കുറ്റത്തിനുള്ള പിഴ 170 രൂപയാക്കി. നിലവിൽ 160 രൂപയായിരുന്നു. കുറ്റം ആവർത്തിച്ചാൽ 335 രൂപ പിഴയടയ്ക്കണം. പ്രേരണാ കുറ്റത്തിനും ഇതേ രീതിയിൽ പിഴ അടയ്ക്കേണ്ടിവരും. വൃക്ഷങ്ങൾ നശിപ്പിച്ചാലുള്ള പിഴ 790ൽനിന്ന് 830 രൂപയാക്കി. ഭൂമിയുടെ പാട്ടം നിരക്കിൽ വർധന അഞ്ചു ശതമാനമാണ്. കാർഷികാവശ്യങ്ങൾക്കായി സർക്കാർ ഭൂമി 25 ഹെക്ടർ വരെ പാട്ടത്തിനെടുക്കുന്നവർ ഹെക്ടറിന് 830 രൂപ വീതം വർഷം നൽകണം. 25 മുതൽ 100 ഹെക്ടർ വരെ 1105 രൂപ,100ന് മുകളിൽ 1435 രൂപയും വീതം ഓരോ ഹെക്ടറിനും പാട്ടത്തുകയായി നൽകണമെന്നാണ് ഉത്തരവ്.
പോക്കുവരവ് ഫീസ്-ഭൂമിയുടെ അളവ് (പുതിയ നിരക്ക്-പഴയനിരക്ക്)
12.50 സെൻറ് വരെ 40(45) രൂപ
12.50 സെൻറ് മുതൽ 50 സെൻറ് വരെ 85(80)
50 സെൻറ് മുതൽ ഒരു ഏക്കർ വരെ 160(170)
ഒരു ഏക്കർ മുതൽ അഞ്ച് ഏക്കർ വരെ 335(315)
അഞ്ച് ഏക്കറിന് മുകളിൽ 830(790)
ഡിമാൻഡ് നോട്ടീസ് 85 (80)
സർവേ ചാർജ് 255 (240)
ഡിമാർക്കേഷൻ ഫീസ് 85( 80)
റീസർവേ ചാർജ് 255 (240)
ലാൻഡ് ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പലേറ്റ് അതോറിറ്റി അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള ഫീസ് 85 (80)
റവന്യൂ വകുപ്പിലെ റിവിഷൻ അപ്പീൽ/അപ്പീൽ ഫീസ് 50(10)
കൃഷി ആവശ്യങ്ങൾക്ക് നൽകിയ ഭൂമിയിൽ വർധിപ്പിച്ച തുക
100 ഹെക്ടറിന് മുകളിൽ 1435 (1365)
25 മുതൽ 100 ഹെക്ടർ വരെ 1105 (1050)
25 ഹെക്ടറിൽ താഴെ 830 (790)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.