തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം കടുത്ത സാമ്പത്തിക തകർച്ച നേരിടുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വരുമാന ചോർച്ച തടയാനുള്ള നടപടികളുടെ ഭാഗമായി വിജിലൻസ് പരിശോധന ശക്തമാക്കി.
ലോക്ഡൗൺ ഇളവുകളുടെ അടിസ്ഥാനത്തിൽ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങിയ സാഹചര്യത്തിലാണിത്. ബോർഡിെൻറ നിർദേശമില്ലെങ്കിലും വിജിലൻസ് പരിശോധന കൃത്യമായി നടക്കുന്നുണ്ടെന്നും പുതിയ സാഹചര്യത്തിൽ അത് ഒാർമപ്പെടുത്തുകയാണുണ്ടായതെന്നും ദേവസ്വം വിജിലൻസ് എസ്.പി ബിജോയ് 'മാധ്യമ' ത്തോട് പറഞ്ഞു.
പല ക്ഷേത്രങ്ങളിൽ നിന്നുമുള്ള വരുമാനം കൃത്യമായി ബോര്‍ഡിന് ലഭിക്കുന്നില്ല. രസീതുകളിൽ കൃത്രിമം കാട്ടുന്നതായും അന്നദാനം ഉൾപ്പെടെ വഴിപാടുകളിൽ ക്രമക്കേട് നടത്തി പണം ജീവനക്കാര്‍ തട്ടിയെടുക്കുന്നതായും ദേവസ്വം ബോർഡിന് പരാതി ലഭിച്ചിരുന്നു. ഇതിെൻറ കൂടി അടിസ്ഥാനത്തിലാണ് നടപടിക്ക് ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു വിജിലൻസിന് നിർദേശം നൽകിയത്. വരുമാനം മാത്രമല്ല, ജീവനക്കാർ കൃത്യമായി ജോലിക്ക് ഹാജരാകുന്നുണ്ടോയെന്നും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.