തിരുവനന്തപുരം: മഹാപ്രളയത്തിന് കാരണമായ മഴ സംബന്ധിച്ച് കാലാവസ്ഥ കേന്ദ്രം മുന്‍ നറിയിപ്പ് നൽകിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവനയെ തിരുത്തി റ വന്യൂമന്ത്രി. ആഗസ്റ്റ് രണ്ട് മുതൽ അതിശക്തമായ മഴ സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി മന്ത്രി ഇ. ചന്ദ്രശേഖരൻ. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്.
വെള്ളപ്പൊക്കം സംബന്ധിച്ച് ജൂലൈ 28 മുതൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അതിശക്തമായ മഴ സംബന്ധിച്ച് ആഗസ്റ്റ് ഏഴിന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ആഗസ്റ്റ് എട്ടിന് കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ പ്രേത്യക മഴ ബുള്ളറ്റിൻ പരിഗണിച്ച് പ്രളയ-ഉരുൾെപാട്ടൽ സംബന്ധിച്ച് നടപടികൾ സ്വീകരിച്ചതായും അനിൽ അക്കര അടക്കമുള്ള എം.എൽ.എമാരെ മന്ത്രി അറിയിച്ചു. ചാലക്കുടിപുഴയിലെ പ്രളയ സാധ്യതയെ കുറിച്ചുള്ള ചാലക്കുടിപുഴ സംരക്ഷണ സമിതി ആഗസ്റ്റ് അഞ്ചിന് മന്ത്രിക്ക് അയച്ച കത്ത് ഒക്ടോബർ 27ന് മാത്രമാണ് റവന്യൂ വകുപ്പിന് ലഭിച്ചത് -മന്ത്രി അറിയിച്ചു.
അതിശക്തമായ മഴ സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പിൽനിന്ന് അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നായിരുന്നു സർക്കാർ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.