തിരുവനന്തപുരം: 45 ലക്ഷത്തോളം വരുന്ന മുൻഗണനേതര വിഭാഗത്തിന് (നീല, വെള്ള റേഷൻ കാർഡുകാർ) ഈ മാസം 15 മുതൽ കാർഡൊന്നിന് അഞ്ച് കിലോ അരി നൽകും. ഒരു രൂപ മാത്രം ഈടാക്കിയാണ് അരി വിതരണം ചെയ്യുക. പ്രളയക്കെടുതിയെതുടർന്ന് ഛത്തിസ്ഗഢ്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ച 5000 മെട്രിക് ടൺ അരിയാണ് 45,15,521 കുടുംബങ്ങൾക്ക് നൽകുന്നത്.
കേന്ദ്രം അനുവദിച്ച 89,540 മെട്രിക് ടൺ അരികൂടി എഫ്.സി.ഐ ഗോഡൗണുകളിലുള്ളതിനാൽ ഒക്ടോബറിൽ എല്ലാ കാർഡുടമകളുടെയും വിഹിതം വർധിപ്പിക്കും. 10 കിലോ വർധനയാണ് പരിഗണനയിൽ. നീല കാർഡുകാർക്ക് ആളൊന്നിന് രണ്ടുകിലോ അരി മൂന്നുരൂപ നിരക്കിലും വെള്ള കാർഡുകാർക്ക് മൂന്നുകിലോ അരി 9.90 രൂപക്കുമാണ് വിതരണം ചെയ്യുന്നത്. അതേസമയം, കേന്ദ്രം അനുവദിച്ച അരി സംസ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കേന്ദ്രം നൽകിയ അധിക അരി ശേഖരിക്കാനുള്ള സൗകര്യം ഗോഡൗണുകൾക്കില്ലാത്തതിനാൽ പ്രതിമാസ വിതരണത്തിന് എടുത്തുെവച്ചിരുന്ന അരിയിൽനിന്നാണ് സൗജന്യ അരി വിതരണം ചെയ്തത്. ഗോഡൗൺ സൗകര്യം ലഭിക്കുന്നതിനനുസരിച്ച് ഏറ്റെടുത്ത അരി പ്രതിമാസ കാർഡുകാർക്ക് വിതരണം ചെയ്യുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.