തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് അരിവില പിടിച്ചുനിർത്താൻ ആന്ധ്രയിൽനിന്ന് ‘ബൊണ്ടാലു’ എത്തുന്നു. സംസ്ഥാനത്ത് വിതരണം ചെയ്തിരുന്ന ‘ആന്ധ്ര ജയ’ അരിക്ക് പകരമാണ് ജയയോട് കിടപിടിക്കുന്ന ബൊണ്ടാലു അരി സംസ്ഥാനത്ത് എത്തിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങി. അടുത്ത ആഴ്ചതന്നെ സപ്ലൈകോ ആന്ധ്രയിൽനിന്ന് െബാണ്ടാലു എത്തിക്കും.
1965നു ശേഷം ആന്ധ്രയിൽ ജയ ബ്രാൻഡിൽ അരി ഉൽപാദിപ്പിക്കുന്നില്ലെന്നാണ് ആന്ധ്ര സർക്കാർ കേരളത്തെ അറിയിച്ചിരിക്കുന്നത്. കേരളത്തിെൻറ പ്രിയം കാരണം ഇടനിലക്കാർ ജയ അരി എന്ന വ്യാജേന ഇതിനോട് സാമ്യമുള്ള ബ്രാൻഡഡ് അരികൾ കേരളത്തിലേക്ക് എത്തിച്ച് വൻ വില ഈടാക്കുകയായിരുെന്നന്നാണ് ആന്ധ്ര സർക്കാറിെൻറ വിശദീകരണം.
നിലവിൽ സംസ്ഥാനത്ത് ജയ എന്ന പേരിൽ വിറ്റഴിക്കുന്ന അരി യഥാർഥ ജയ അല്ലെന്നാണ് കേരളം അയച്ചുകൊടുത്ത സാംപിളുകൾ പരിശോധിച്ച ശേഷം ആന്ധ്ര കൃഷിമന്ത്രി ചന്ദ്രമോഹൻ റെഡ്ഡി ഭക്ഷ്യമന്ത്രി പി.തിലോത്തമനെ അറിയിച്ചിരിക്കുന്നത്. പകരം അരി നൽകണമെന്ന കേരള അഭ്യർഥന പ്രകാരമാണ് ജയക്കൊപ്പം കിടപിടിക്കുന്ന ബി.ബി-26 എന്ന ബൊണ്ടാലു അരി കേരളത്തിന് നൽകാമെന്ന് ആന്ധ്ര അറിയിച്ചിരിക്കുന്നത്. ആദ്യമായാണ് സർക്കാർ നേരിട്ട് ആന്ധ്രയിൽനിന്ന് അരിയെടുക്കുന്നത്.
ഓണത്തിനു ശേഷവും സർക്കാർ ആവശ്യപ്പെടുന്ന മുറക്ക് ബൊണ്ടാലു കേരളത്തിൽ എത്തും. മുൻകാലങ്ങളിൽ ഇടനിലക്കാരും ഏജൻറുമാരുമാണ് ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് അരി ഇറക്കുമതി ചെയ്തിരുന്നത്. ഓണത്തിന് എല്ലാ റേഷൻകാർഡ് ഉടമകൾക്കും അഞ്ച് കിലോ അരി സൗജന്യമായി നൽകാനുള്ള നീക്കം സർക്കാറിെൻറ പരിഗണനയിലാണ്. ഇതിനായി കേന്ദ്രത്തോട് അധിക വിഹിതം സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗസ്റ്റ് മുതൽ മുൻഗണനേതര കാർഡ് ഉടമകൾക്ക് ഗോതമ്പിന് പകരം ആട്ടയാകും വിതരണം ചെയ്യുക. വെള്ള കാർഡ് ഉള്ളവർക്ക് പ്രതിമാസം രണ്ട് കിലോ ആട്ട 30 രൂപക്കും നീല കാർഡ് ഉള്ളവർക്ക് 15 രൂപക്ക് ഒരു കിലോ ആട്ടയും നൽകും. മറ്റുള്ളവർക്ക് ഗോതമ്പായി നിശ്ചയിക്കപ്പെട്ട വിഹിതം തുടർന്നും ലഭിക്കും. മഞ്ഞ കാര്‍ഡുകാർക്ക് 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും പിങ്ക് കാർഡ് കാർക്ക് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.