കണ്ണൂര്‍: കെ റെയിലിനെതിരായ നാട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഡി.വൈ.എഫ്.ഐ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടെയുള്ളവരാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ തങ്ങളെ ആക്രമിച്ചത്. മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ സ്റ്റാഫ് ഉള്‍പ്പെടെയുള്ള ആളുകള്‍ അക്രമത്തിന് നേതൃത്വം നല്‍കുകയായിരുന്നു. പ്രതിഷേധിക്കാനും കരിങ്കൊടി കാണിക്കാനെല്ലാം ഉള്ള അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണിതെന്നും റിജില്‍ പറഞ്ഞു.
ഒരാള്‍ എന്ത് വസ്ത്രം ധരിക്കണമെന്നത് ഞങ്ങളുടെ അവകാശമാണെന്നും നഗ്നതാ പ്രദര്‍ശനമല്ലല്ലോ ഞങ്ങള്‍ അവിടെ നടത്തിയതെന്നും റിജില്‍ മാക്കുറ്റി ചോദിച്ചു.
കഴിഞ്ഞ ദിവസം നടന്ന കെ റെയില്‍ പദ്ധതി വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തുകയും റിജില്‍ മാക്കുറ്റി അടക്കമുള്ളവര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു. വേഷം മാറിയ ഗുണ്ടകളാണ് വന്നതെന്നും ഗുണ്ടായിസമാണ് നടന്നതെന്നും സി.പി.എം നേതാവ് എം.വി ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.