പി.സി ജോർജിനെപോലെ വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ലെന്ന്​ റിജിൽ മാക്കുറ്റി

പൂഞ്ഞാർ എം.എൽ.എ പി.സി ​ജോർജിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത്​ കോൺഗ്രസ്​ വൈസ്​ പ്രസിഡന്‍റ്​ റിജിൽ മാക്കുറ്റി. പി സി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകുമെന്ന്​ അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു. 

കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാർ എം.എൽ.എ ആയത് ആരുടെ ഒക്കെ വോട്ട് കൊണ്ടാണെന്ന് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും റിജിൽ ഫേസ്​ബുക്കിൽ കുറിച്ചു. 

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുമോദിക്കാനെത്തിയ പി.സി ജോര്‍ജിൽ നിന്നും ഷാൾ സ്വീകരിക്കാന്‍ റിജില്‍ മാക്കുറ്റി വിസ്സമ്മതിച്ചിരുന്നു.  മതേതര കേരളത്തിന് അപമാനമായ രീതിയിൽ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ചയാളാണ്​ പി.സി ജോർജെന്നും അയാളുടെ ഷാൾ സ്വീകരിക്കുന്നത് തന്‍റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ലെന്നുമാണ് റിജില്‍ മാക്കുറ്റി ഇതേ കുറിച്ച്​ പറഞ്ഞത്​. ജോർജിൻ്റെ ഷാൾ സ്വീകരിക്കുന്നതിനെക്കാളും നല്ലത് നിരാഹാരം അവസാനിപ്പിച്ച് പോകുന്നതാണെന്നും റിജിൽ വിശദീകരിച്ചിരുന്നു. 

സംഘപരിവാറിനോടും അതിനോട് ബന്ധപ്പെട്ട് നിൽക്കുന്ന ഒരാളോടും കോംപ്രമൈസ് ചെയ്യാൻ മനസ്സില്ല. കൂടെപിറപ്പായ ഷുഹൈബിനെ കൊന്നവസാനിപ്പിച്ച സി.പി.എമ്മിനോടും തൻ്റെ നിലപാട് അങ്ങനെ തന്നെയാണ്. ലാഭനഷ്ടങ്ങൾ നോക്കിയല്ല താൻ നിലപാട് എടുക്കാറ്. അതിൻ്റെ പേരിൽ പലതും നഷ്ടപ്പെട്ടേക്കാം. അതൊന്നും എനിക്ക് ഒരു വിഷയമല്ല. നിലപാടിൽ ഒരിക്കലും വെള്ളം ചേർക്കില്ലെന്നും റിജില്‍ മാക്കുറ്റി വിശദീകരിച്ചു.

പി സി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും

നാണിച്ച് പോകും. കേരള രാഷ്ട്രീയം

ഇതു പോലൊരു വിഷം വമിക്കുന്ന...

Posted by Rijil Chandran Makkutty on Friday, 26 February 2021


Tags:    
News Summary - rijil makkutty attacks pc george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.