'സംഘപരിവാറിനോട് വിട്ടുവീഴ്ച ചെയ്യാത്തതാണ് എന്‍റെ അയോഗ്യതയെങ്കിൽ...'; നിലപാട് വ്യക്തമാക്കി റിജിൽ മാക്കുറ്റി

കണ്ണൂർ: കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി. സ്ഥാനാർഥി സാധ്യതയുമായി ബന്ധപ്പെട്ട് റിജിലിന്‍റെ പേരും ചർച്ചയായിരുന്നു.

'സംഘപരിവാർ രാഷ്ട്രീയത്തോട് വിട്ടു വീഴ്ച്ചയില്ലാത്ത നിലപാട് എടുക്കുന്നത് തന്‍റെ ഒരു അയോഗ്യതയായി ആർക്കെങ്കിലും തോന്നുന്നു എങ്കിൽ അതാണ് തന്‍റെ യോഗ്യതയെന്ന് ഉറച്ച് വിശ്വസിക്കുന്നു. ആ നിലപാടിൽ നിന്ന് ഒരിഞ്ച് പിറകോട്ടില്ല. മറ്റു കാര്യങ്ങൾ പിന്നീട് പറയാം.' -റിജിൽ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. 

Full View

നേരത്തെ, ബി.ജെ.പിയുമായി സഖ്യം സ്ഥാപിച്ച ജനപക്ഷം നേതാവ് പി.സി. ജോർജിനെ പരസ്യമായി തള്ളിപ്പറഞ്ഞ് റിജിൽ മാക്കുറ്റി ശ്രദ്ധേയനായിരുന്നു. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരപ്പന്തലിൽ ഷാൾ അണിയിക്കാൻ പി.സി. ജോർജ് എത്തിയപ്പോഴാണ് റിജിൽ നിരസിച്ചത്. ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷ നിലപാടെടുത്ത പി.സി. ജോർജിന്‍റെ അനുമോദനം തനിക്ക് ആവശ്യമില്ലെന്ന നിലപാട് ഏറെ കൈയടി നേടിയിരുന്നു. 



Tags:    
News Summary - rijil makkutty facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.