കണ്ണൂർ: പിണറായി വിജയനെ തോൽപ്പിക്കാൻ ധർമ്മടം മണ്ഡലത്തിൽ പി.ജെ ആർമിയുടെ പേരിൽ പി. ജയരാജന്‍റെ മകൻ ജയിൻ പി. രാജും കൂട്ടരും ചേർന്ന് ലഘുലേഖ ഇറക്കിയെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി. കെ. സുധാകരൻ സ്ഥാനാർഥിയായി ധർമ്മടത്ത് മത്സരിച്ചാൽ വോട്ട് മറിച്ച് തരാം എന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടതിന്‍റെ തെളിവുകൾ ഉണ്ടെന്നും റിജിൽ മാക്കുറ്റി അവകാശപ്പെട്ടു.
റിജിൽ മാക്കുറ്റിക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന് ആരോപിച്ച് ജെയിൻ പി. രാജ് ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. ആർ.എസ്.എസ് വിരുദ്ധ പോരാളിയെന്ന ലേബൽ ഉണ്ടാക്കാൻ ശ്രമിക്കുന്ന റിജിൽ മാക്കുറ്റിക്ക് ക്രിമിനലുകളായ ആർ.എസ്.എസ് പ്രവർത്തകരുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഇതിന് മറുപടിയുമായാണ് റിജിൽ മാക്കുറ്റി വിമർശനവുമായി രംഗത്തെത്തിയത്.
പി. ജയരാജനെ സി.പി.എം ഒതുക്കിയതിന്‍റെ പേരിൽ ജയിൻ പി. രാജിന് മാനസിക നില തെറ്റിയിരിക്കുകയാണെന്ന് റിജിൽ മാക്കുറ്റി ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാനാണ് നുണപ്രചാരണവുമായി ഇറങ്ങിയതെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.