തൃശൂർ: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ ആദ്യമായി പരോളിൽ പുറത്തിറങ്ങി. രണ്ടു ദിവസത്തേക്ക് പൊലീസ് സാന്നിധ്യത്തിലാണ് പരോൾ. ഹൈകോടതി അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പരോൾ ലഭിച്ചത്.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് ഹരജി നൽകിയത്. സംസ്ഥാന സർക്കാർ പരോളിനെ എതിർത്തിരുന്നു. മകൾ തന്നെ അമ്മക്ക് വേണ്ടി ഹൈകോടതിയിൽ ഹാജരായി. ഒടുവിൽ ഹൈകോടതി പരോൾ അനുവദിക്കുകയായിരുന്നു.
ഇന്ന് പകൽ വീട്ടിലായിരിക്കും ജയാനന്ദൻ കഴിയുക. നാളെ വടക്കുംനാഥ ക്ഷേത്രത്തിലാണ് മകളുടെ വിവാഹം. നാളെ പൊലീസിനൊപ്പമാകും ക്ഷേത്രത്തിലെത്തുക. രാവിലെ 9 മുതൽ 5 വരെ വിവാഹത്തിൽ സംബന്ധിക്കാം.
കൊടുംകുറ്റവാളിയായ റിപ്പർ ജയാനന്ദനെ വീയൂർ അതീവ സുരക്ഷാ ജയിലിലായിരുന്നു തടവിൽ പാർപ്പിച്ചിരുന്നത്. 24 കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. സ്ത്രീകളെ തലക്കടിച്ച് ആഭരണം തട്ടിയെടുക്കലായിരുന്നു ഇയാളുടെ രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.