പാലാ: തുടര്‍ഭരണമെന്ന എല്‍.ഡി.എഫ് സന്ദേശവുമായി ജോസ് കെ. മാണിയുടെ മകള്‍ റിതിക പ്രചാരണമാരംഭിച്ചു. വനിത ദിനത്തില്‍ മീനച്ചില്‍ പഞ്ചായത്തിലാണ് റിതികയും പ്രവര്‍ത്തകരും ഭവനസന്ദര്‍ശനം നടത്തിയത്.
മീനച്ചില്‍ പഞ്ചായത്തിലെ ഇടമറ്റത്ത് മഡോണ അയൽക്കൂട്ടത്തിെൻറ വനിത ദിനാഘോഷത്തിലും റിതിക പങ്കാളിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷേര്‍ളി ബേബി, ടിബി ബിജു, ശ്രീലത ഹരിദാസ്, ദീപ കിഴേക്കക്കര എന്നിവരും റിതികയോടൊപ്പം പങ്കെടുത്തു.
ജോസ് കെ.മാണിയുടെ രണ്ടാമത്തെ മകളാണ് എം.ബി.എ വിദ്യാർഥിനി കൂടിയായ റിതിക. ജോസിെൻറ ഭാര്യ നിഷ, മകൻ കുഞ്ഞുമാണി എന്നിവരും എല്‍.ഡി.എഫിെൻറ പ്രചാരണത്തില്‍ സജീവമായി രംഗത്തുണ്ട്.
തോമസ് ചാഴികാടന് എം.പിയുടെ ഭാര്യ ആന്‍ തോമസും ഇവരോടൊപ്പം പ്രചാരണത്തിനെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.