തിരുവനന്തപുരം: കാസർകോട് ചൂരിയിലെ മസ്ജിദിൽ ഉറങ്ങുകയായിരുന്ന മതപണ്ഡിതൻ റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്ന ആർ.എസ്.എസ് ഭീകരരെ വെറുതെവിട്ട കോടതി വിധി വേദനാജനകവും ദൗർഭാഗ്യകരവുമാണെന്ന് കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി. കുറ്റകൃത്യത്തിന്‍റെ ഗൗരവം മനസിലാക്കി ഹൈകോടതി അടക്കം ജാമ്യം നിഷേധിച്ചിരുന്ന പ്രതികളെ വെറുതെവിട്ട കോടതി വിധി അപ്രതീക്ഷിതമാണെന്ന് ഷംസുദ്ദീൻ മന്നാനി പറഞ്ഞു.
ജനാധിപത്യ സംവിധാനങ്ങളിൽ പൗരന്‍റെ അവസാന പ്രതീക്ഷയാണ് കോടതികൾ. ഇത്തരത്തിലുള്ള വിധികൾ കോടതിയിലുള്ള വിശ്വാസ്യത നഷ്ടമാക്കാൻ കാരണമാകുമെന്നും ഷംസുദ്ദീൻ മന്നാനി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.