കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് വോട്ടു ചെയ്യണമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു. സംസ്ഥാന സർക്കാറിന്‍റെ അധികാര ധാർഷ്ട്യത്തിനും കുത്തകകളുടെ പാദസേവക്കും തൊഴിലാളി വർഗ വഞ്ചനക്കുമെതിരെ പ്രതിഷേധം ഉയർന്നുവരണം. എൽ.ഡി.എഫ് സർക്കാർ കുത്തക മൂലധനത്തിന്‍റെയും വിദേശകമ്പനികളുടെയും ദല്ലാളായി അധഃപതിച്ചിരിക്കുന്നു.
തീവ്ര വലതുപക്ഷ നയങ്ങളോടു ചേർന്ന് മത വർഗീയ ചേരിതിരിവും ജനങ്ങളിൽ ഭിന്നിപ്പും വളർത്തുന്ന ബി.ജെ.പിയെയും ചെറുക്കേണ്ടതുണ്ട്. പ്രതിപക്ഷ നിലപാടിൽ ഐക്യപ്പെടുന്നതിന്‍റെ ഭാഗമായി ഉമ തോമസിന് വോട്ടു ചെയ്യണമെന്ന് ആർ.എം.പി.ഐ പ്രസിഡന്റ് ടി.എൽ. സന്തോഷും സെക്രട്ടറി എൻ. വേണുവും പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.