തൊടുപുഴ: പി.ജെ. ജോസഫിന് ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് എമ്മിൽ ഉടലെടുത്ത തർക്കം പിള ർപ്പിെൻറ വക്കിലെത്തിയിരിക്കെ അനുനയനീക്കവുമായി ഇടുക്കി ഡി.സി.സി രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിര്‍വാഹക സമിതി അംഗം റോയ് കെ. പൗലോസ് പി.ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി. തൊടുപുഴയിലെ ജോസഫിെൻറ വീട്ടിൽവെച്ചായിരുന്നു കൂടിക്കാഴ്ച.
ജോസഫുമായുള്ള കൂടിക്കാഴ്ച പ്രത്യേക ദൗത്യപ്രകാരമല്ലെന്ന് റോയ് കെ. പൗലോസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എം.എൽ.എ ആയ ജോസഫിനെ മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് കാണാനെത്തിയത്. മാണി - ജോസഫ് തര്‍ക്കം ഉചിതമായ രീതിയില്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ കോട്ടയം സീറ്റിലേക്ക് കേരള കോണ്‍ഗ്രസ് കണ്ടെത്തിയത് മികച്ച സ്ഥാനാർഥിയെയാണെന്ന് കെ.പി.സി.സി മുൻ വൈസ് പ്രസിഡൻറ് വി. ഡി. സതീശൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് റോയ് കെ. പൗലോസിന്റെ ജോസഫുമായുള്ള ചര്‍ച്ച. നിലവില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിന്റായ ജോസഫ് കോട്ടയം സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യം തുറന്ന് പറഞ്ഞിട്ടും പരിഗണിക്കാതെയാണ് മാണി ഇന്നലെ രാത്രിയോടെ തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.