കൊച്ചി: ആർ.എസ്.എസിെൻറ മുസ്ലിം പതിപ്പാണ് എസ്.ഡി.പി.ഐ എന്നും ഇരുകൂട്ടരും കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമത്തിലാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിെൻറ പേരിൽ കലൂർ-കതൃക്കടവ് റോഡിൽ സി.പി.എം നിർമിക്കുന്ന സ്മാരക മന്ദിരത്തിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നാടിെൻറ അഭിമാനമാകേണ്ടിയിരുന്ന ചെറുപ്പക്കാരനെയാണ് എസ്.ഡി.പി.ഐ തീവ്രവാദികൾ കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ ഉന്നത നേതൃത്വമാണ് ഇത് ആസൂത്രണം ചെയ്തത്. കേരളത്തിലെ കാമ്പസുകളിൽ എസ്.എഫ്.ഐയുടെ ആധിപത്യംകൊണ്ട് മാത്രമാണ് വർഗീയശക്തികൾ വളരാത്തത്. എസ്.എഫ്.ഐ സ്വാധീനം തടയാൻ ആർ.എസ്.എസും എസ്.ഡി.പി.ഐയും ഹിന്ദു-മുസ്ലിം തീവ്രവാദ ശക്തികളും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ അധ്യക്ഷതവഹിച്ചു. വൈദ്യുതി മന്ത്രി എം.എം. മണി, അഭിമന്യുവിെൻറ മാതാപിതാക്കളായ മനോഹരൻ, ഭൂപതി, സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. രാജീവ്, എം.സി. ജോസഫൈൻ, ജോയ്സ് ജോർജ്, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു, സി.കെ. മണിശങ്കർ, സി.എം. ദിനേശ് മണി, എസ്. സതീഷ്, കെ.കെ. ജയചന്ദ്രൻ, ടി.കെ. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. കെ.ജെ. ജേക്കബ് സ്വാഗതവും പി.എൻ. സീനുലാൽ നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തിനിടെ അഭിമന്യുവിെൻറ പേര് പരാമർശിക്കുമ്പോഴെല്ലാം അവരുടെ മിഴികൾ ഈറനായി. ഏറെനേരം സങ്കടം കടിച്ചുപിടിച്ച മനോഹരനും ഇടക്കെപ്പോഴോ നിയന്ത്രണംവിട്ട് കരഞ്ഞു. ഇതേ രംഗംതന്നെയാണ് ഉച്ചക്ക് രാജേന്ദ്ര മൈതാനത്തെ എസ്.എഫ്.ഐ അനുസ്മരണ ചടങ്ങിലും ആവർത്തിച്ചത്. അഭിമന്യുവിനൊപ്പം കുത്തേറ്റ സുഹൃത്ത് അർജുൻ ഓർമകൾ പങ്കുവെച്ചപ്പോഴും കണ്ണീർ അണപൊട്ടി. മാതാപിതാക്കളെ ആശ്വസിപ്പിച്ചാണ് കോടിയേരി, മന്ത്രി എം.എം. മണി, എം.സി. ജോസഫൈൻ തുടങ്ങിയവർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.