കൊല്ലപ്പെട്ട ഹരിദാസന്റെ പുന്നോൽ താഴെ വയലിലെ വീട്ടിലെത്തിയ പി. ജയരാജൻ കുടുംബത്തെ ആശ്വസിപ്പിക്കുന്നു

ആർ.എസ്.എസ് ആയുധ പരിശീലനം നടത്തുന്നത് നങ്ങാറാത്ത് പീടികയിലെ സ്‌കൂളിൽ - പി.ജയരാജൻ

ന്യൂ മാഹി: പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയത് പരശീലനം ലഭിച്ച ആർ.എസ്.എസ് സംഘമാണെന്നും ഇവർ ആയുധ പരിശീലനം നടത്തുന്നത് നങ്ങാറാത്ത് പീടികയിലെ സ്‌കൂളിൽ വെച്ചാണെന്നും സി.പി.എം കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി. ജയരാജൻ. കൊല്ലപ്പെട്ട ഹരിദാസന്റെ പുന്നോൽ താഴെ വയലിലെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിദാസനെ കൊലചെയ്‌ത സംഘത്തെ കോൺഗ്രസ് ന്യായീകരിക്കുന്നത് ലജ്ജാകരമാണ്. നേതൃതലത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണിത്‌. ആയുധ പരിശീലനം ലഭിച്ചവരാണ് കൊല നടത്തിയത്‌. നങ്ങാറാത്ത് പീടികയിലെ സ്‌കൂളിലാണ്‌ ആർ.എസ്.എസിന്റെ ആയുധ പരിശീലനം നടക്കുന്നത്. കൊലപാതകത്തിനെതിരെ രാഷ്ടിയത്തിനതീതമായ പ്രതിഷേധം ഉയരണമെന്നും പി. ജയരാജൻ പറഞ്ഞു.

സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ, ജില്ലകമ്മിറ്റി അംഗം എം.സി. പവിത്രൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഹരിദാസന്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 

ഫെബ്രുവരി 21ന്‌ ​പു​ല​ർ​ച്ചെ ഒന്നേകാലോടെയാണ് സി.പി.എം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ (54) ബി.ജെ.പി, ആർ.എസ്.എസ് സംഘം ക്രൂരമായി വെ​ട്ടി​ക്കൊ​ന്ന​ത്‌. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഉടലെടുത്ത സി.പി.എം -ബി.ജെ.പി തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

Tags:    
News Summary - RSS conducting weapon training at a school in Nangarathpeedika - P. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.