പത്തനംതിട്ട: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പത്തനംതിട്ടയിൽ കെ. സുരേന്ദ്രനെ സ്ഥാനാർ ഥിയാക്കിയതിനുപിന്നിൽ ആർ.എസ്.എസ് അജണ്ട. സുരേന്ദ്രനെ പിന്തുണക്കുന്നതിലേക്ക് എൻ. എസ്.എസിനെ കൊണ്ടെത്തിച്ചതും ആർ.എസ്.എസിെൻറ കരുനീക്കങ്ങളാണെന്നാണ് സൂചന. ഇതോടെ വ െട്ടിലായത് എസ്.എൻ.ഡി.പി യോഗമാണ്. ആർ.എസ്.എസ് ഒരുക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ അറിഞ്ഞതോടെയാണ് പി.എസ്. ശ്രീധരൻപിള്ള പത്തനംതിട്ടക്കായുള്ള പിടിവാശി ഉപേക്ഷിച്ചതെന്നും അറിയുന്നു.
ഇൗഴവ സമുദായാംഗമായ സുരേന്ദ്രന് എൻ.എസ്.എസിനൊപ്പം ശബരിമല യുവതി പ്രവേശനത്തിൽ അമർഷമുള്ള എസ്.എൻ.ഡി.പി പ്രവർത്തകരുടെയും പിന്തുണ ലഭിക്കുമെന്നാണ് ആർ.എസ്.എസ് കരുതുന്നത്. അതിലൂടെ ൈഹന്ദവ ഏകീകരണവും അതുവഴി വിജയവുമാണ് പ്രതീക്ഷിക്കുന്നത്. ശബരിമല സമരവുമായി ബന്ധെപ്പട്ട കേസിൽ 22 ദിവസം റിമാൻഡിൽ കഴിഞ്ഞതോടെ ശബരിമല സമരനായകനെന്ന പരിവേഷം സുരേന്ദ്രൻ നേടിയിരുന്നു. തങ്ങൾ തുടങ്ങിെവച്ച സമരത്തിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്ന നേതാവെന്നതും കണക്കിലെടുത്താണ് അദ്ദേഹത്തെ തുണക്കാൻ എൻ.എസ്.എസും തയാറായത്.
യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും സ്ഥാനാർഥികൾ ക്രൈസ്തവരാണ്. ഹിന്ദു ഏകീകരണം ലക്ഷ്യമിടുന്നതിനാലാണ് മണ്ഡലത്തിലെ വോട്ടറായിട്ടും അൽഫോൻസ് കണ്ണന്താനത്തിന് ബി.ജെ.പി സീറ്റ് നൽകാതിരുന്നത്. ഇൗഴവ സമുദായാംഗത്തിന് വോട്ട് ചെയ്യരുതെന്ന് പറയാനാകാത്തവിധം എസ്.എൻ.ഡി.പിയെ വെട്ടിലാക്കിയിരിക്കുകയാണ് ആർ.എസ്.എസ്. എൻ.എസ്.എസ് പിന്തുണ ബി.ജെ.പിക്കായാൽ നഷ്ടം കൂടുതൽ യു.ഡി.എഫിനാണ്. ഇൗ പഴുതുപയോഗിച്ച് ഇടതുസ്ഥാനാർഥി ശബരിമല ഉൾപ്പെടുന്ന മണ്ഡലത്തിൽ വിജയിക്കുന്ന സാഹചര്യമുണ്ടാക്കില്ലെന്നും എൻ.എസ്.എസ് നേതൃത്വം സൂചന നൽകുന്നുണ്ട്. പ്രചാരണം അവസാനഘട്ടമെത്തുേമ്പാഴെ ചിത്രം വ്യക്തമാകൂ. അതേസമയം തീരുമാനമായിട്ടും പ്രഖ്യാപനത്തിൽ വന്ന കാലതാമസം സാധ്യതക്ക് മങ്ങലുണ്ടാക്കിയെന്ന അഭിപ്രായം ബി.ജെ.പി അണികൾക്കിടയിൽ ഉയർന്നിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.