ആർ. എസ്. എസ് പ്രവര്‍ത്തകന്‍റെ കൊല: സംഭവ സ്ഥലം കണ്ടയാള്‍ കുഴഞ്ഞു വീണ് മരിച്ചു

പാലക്കാട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ആർ.എസ്​.എസ്​ പ്രവർത്തകന്‍റെ കൊലപാതകം നടന്ന സ്​ഥലം കണ്ട മധ്യവയസ്​കൻ കുഴഞ്ഞുവീണ്​ മരിച്ചു. മമ്പുറത്ത്​ കൊല്ലപ്പെട്ട ആർ.എസ്​.എസ്​ പ്രവർത്തകൻ സഞ്​ജിത്തിനെ (27) വെട്ടിക്കൊന്ന സ്​ഥലം കണ്ട മരുതറോഡ് സ്വദേശി രാമുവാണ് (56) കുഴഞ്ഞുവീണ്​ മരിച്ചത്.

സംഭവസ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞുവീണത്​. ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പം മുമ്പ് മരിക്കുകയായിരുന്നുവെന്നാണ് വിവരം. ബൈക്കില്‍ വരുമ്പോള്‍ കാറിലെത്തിയ സംഘം സഞ്ജിത്തിനെ ഇടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.