അഞ്ചൽ: വാളകത്തെ സ്വകാര്യ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെ വാഹനത്തിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. ചെറുത്തുനിൽപ്പിനെത്തുടർന്ന് തട്ടിക്കൊണ്ട് പോകൽ നടന്നില്ലെന്ന് പെൺകുട്ടി പറഞ്ഞു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ പൊടിയാട്ടുവിള അമ്പലത്തുംവിള മൂഴിയിൽ ജങ്ഷന് സമീപമാണ് സംഭവം.
വൈകീട്ട് അഞ്ചോടെ ട്യൂഷന് പോകാൻ ബാഗുമായി വീട്ടിൽനിന്ന് ഇറങ്ങി സമീപത്തെ വഴിയിലൂടെ നടന്ന തന്നെ, വഴിയിൽ നിർത്തിയിട്ടിരുന്ന വാനിൽനിന്ന് ആരോ അകത്തേക്ക് പിടിച്ചുകയറ്റാൻ ശ്രമിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. നാട്ടുകാരും ജനപ്രതിനിധികളും ഉണർന്ന് പ്രവർത്തിക്കുകയും പരിസരമാകെ അരിച്ചുപെറുക്കുകയും സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി. വിജയകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
എന്നാൽ, സംഭവത്തിൽ വാസ്തവമില്ലെന്നും ഈ സമയങ്ങളിലൊന്നും ഇതുവഴി ഒമ്നി വാനുകൾ സഞ്ചരിച്ചിട്ടില്ലെന്നും സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.